ലണ്ടൻ: ഇന്ത്യൻ അണ്ടർ19 ഓപ്പണർ വൈഭവ് സൂര്യവംശി ലോക ക്രിക്കറ്റിൽ വീണ്ടും തരംഗം സൃഷ്ടിക്കുന്നു. വോർസെസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ നാലാമത്തെ ഏകദിനത്തിൽ 52 പന്തിൽ നിന്നാണ് ഈ 14 കാരൻ സെഞ്ച്വറി തികച്ചത്. ഇതോടെ പാക്കിസ്ഥാന്റെ കമ്രാൻ ഗുലാം സ്ഥാപിച്ച 53 പന്തുകളുടെ റെക്കോർഡ് പഴങ്കഥയായി. 10 ഫോറുകളും ഏഴ് സിക്‌സറുകളുമടങ്ങുന്നതാണ് വൈഭവിന്റെ സെഞ്ച്വറി ഇന്നിങ്‌സ്.
ഇന്നു നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് ആദ്യം ബൗൾ ചെയ്യാനെത്തുമ്പോൾ സൂര്യവംശി ക്യാപ്റ്റൻ ആയുഷ് മാത്രെയ്‌ക്കൊപ്പം ഇന്നിംഗ്സ് തുറന്നു. നാലാം ഓവറിൽ ജെയിംസ് മിന്റോ എറിഞ്ഞ 5 റൺസിന് മന്ത്രയെ പുറത്താക്കിയതോടെ ഇന്ത്യൻ സ്കോർബോർഡ് 14/1 എന്ന നിലയിലായിരുന്നു. പിന്നെ കണ്ടതു സൂര്യവംശിയുടെ താണ്ഡവമായിരുന്നു. വെറും 52 പന്തുകളിൽ നിന്ന് യുവ ഓപ്പണർ തന്റെ സെഞ്ച്വറി തികച്ചു. 78 പന്തുകളിൽ നിന്ന് ശ്രദ്ധേയമായ 143 റൺസ് നേടി. 13 ബൗണ്ടറികളും 10 സിക്സറുകളും ഉൾപ്പെടുന്നതാണ് സൂര്യന്റെ ഇന്നിംഗ്സ്. സൂര്യവംശി പുറത്താകുമ്പോഴേക്കും ഇന്ത്യൻ സ്കോർബോർഡ് 234/2 എന്ന നിലയിലേക്കെത്തിയിരുന്നു.
ഈ വർഷം ആദ്യം, ടി20 സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരനുമായി മാറിയപ്പോൾ തന്നെ ഈ കൗമാരക്കാരൻ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രാജസ്ഥാൻ റോയൽസിനെ പ്രതിനിധീകരിച്ച്, ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിൽ നിന്ന് സെഞ്ച്വറി നേടിയ അദ്ദേഹം വേദിയിൽ പെട്ടെന്ന് വാർത്തകളിൽ ഇടം നേടുകയും ആരാധകരുടെയും ഇതിഹാസങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.
പതിയെയായിരുന്നു വൈഭവിൻരെ തുടക്കം. പിന്നാലെ കത്തിക്കയറിയ താരം ഇംഗ്ലണ്ട് ബൗളർമാരെ തലങ്ങും വിലങ്ങും തല്ലി നടുവൊടിച്ചു. 24 പന്തിൽ ആണ് വൈഭവ് അർധ സെഞ്ച്വറി തികയ്ക്കുന്നത്. പിന്നാലെ സെഞ്ച്വറിയുമെത്തി. 52 പന്തിൽ നിന്നാണ് വൈഭവ് മൂന്നക്കം തൊട്ടത്.
അതേസമയം ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ മൂന്നാം ഏകദിനത്തിൽ വെടിക്കെട്ട് നടത്തിയ വൈഭവ് അതിവേഗ അർധസെഞ്ച്വറി തികച്ചിരുന്നു. 20 പന്തിൽ നിന്നായിരുന്നു താരത്തിൻരെ അർധസെഞ്ച്വറിയും നേടി. അതോടെ അണ്ടർ 19 ഏകദിനത്തിൽ ഇന്ത്യക്കായി അതിവേഗ അർധസെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായും വൈഭവ് മാറി.