വാഷിങ്ടൺ: മുഹമ്മദ് യൂനുസിന്റെ കീഴിലുള്ള ഇടക്കാല ബംഗ്ലാദേശ് സർക്കാരിന് കനത്ത തിരിച്ചടി നൽകി ഡൊണാൽഡ് ട്രംപ്. കരാറുകളും ഗ്രാന്റുകളും ഉൾപ്പെടെ എല്ലാ സാമ്പത്തിക സഹായപദ്ധതികളും അവസാനിപ്പിക്കാനാണ് ട്രംപ് സർക്കാരിന്റെ നീക്കം.
ട്രംപിന്റെ പുതിയ നടപടി ബംഗ്ലാദേശിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോൾ കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. യുഎസിൽനിന്ന് സാമ്പത്തിക സഹായം ലഭിക്കാതാകുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ സംബന്ധിച്ചും വിഷയം വലിയ തിരിച്ചടിയാണ്. സഹായം നിലച്ചതോടെ രാജ്യം കനത്ത വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരുന്ന സ്ഥിതിയിലേക്കാണ് ബംഗ്ലാദേശ് നീങ്ങുന്നത്.
യുക്രൈനടക്കം ചില രാജ്യങ്ങൾക്കുള്ള സാമ്പത്തികസഹായം 90 ദിവസത്തേക്ക് മരവിപ്പിക്കുന്നതായി യുഎസ് വിദേശകാര്യസെക്രട്ടറി മാർക്ക് റൂബിയോ നേരത്തെ അറിയിച്ചിരുന്നു. മറ്റുരാജ്യങ്ങളിൽ നടപ്പാക്കിവരുന്ന സന്നദ്ധസഹായ പദ്ധതികളും വികസന പദ്ധതികളും നിർത്തിവയ്ക്കാനും ട്രംപ്സർക്കാർ തീരുമാനിച്ചിരുന്നു.
യുഎസിന്റെ പുതിയ വിദേശനയങ്ങളുമായി പൊരുത്തപ്പെടുന്ന സാമ്പത്തിക സഹായം മാത്രം തുടരാനുള്ള പദ്ധതികളുടെ ഭാഗമാണ് നടപടി. റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ ശ്രമിക്കുന്ന യുക്രൈനിന്റെ പ്രതിരോധശേഷിയെ സാരമായി ബാധിക്കുന്നതാണ് യുഎസിന്റെ തീരുമാനം. റഷ്യ- യുക്രൈൻ യുദ്ധം തുടർന്നുപോകുന്നതിന് കാരണക്കാരൻ യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയാണെന്നും ട്രംപ് നേരത്തെ ആരോപിച്ചിരുന്നു.
പഞ്ചാരക്കൊല്ലിയെ വിറപ്പിച്ച നരഭോജിക്കടുവ ചത്ത നിലയിൽ, കഴുത്തിൽ ആഴത്തിലുള്ള മുറിവ്, കടുവകൾ തമ്മിലുള്ള ആക്രമണത്തിലാണോ മുറിവു പറ്റിയതെന്ന് സംശയം