സിംഗപ്പൂർ: അവധിക്കാലം ആഘോഷിക്കാൻ സിംഗപ്പൂരിലെത്തിയ രണ്ട് ഇന്ത്യക്കാർ ലൈംഗിക തൊഴിലാളികളെ കവർച്ച ചെയ്ത കേസിൽ അറസ്റ്റിലായി. സാമ്പത്തിക പ്രശ്നങ്ങളാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്ന് ഇവർ മൊഴി നൽകി. അവധി ആഘോഷിക്കാനായി സിംഗപ്പൂരിലെത്തിയ രണ്ട് ഇന്ത്യക്കാര്‍, ലൈംഗീക തൊഴിലാളികളുടെ ഫോണും ആഭരണവും പണവും മോഷ്ടിച്ച കേസില്‍ അറസ്റ്റിലായി.
ഇരുവരും ചേര്‍ന്ന് ഒരു ലൈംഗീക തൊഴിലാളിയെ തങ്ങൾ താമസിക്കുന്ന ജലന്‍ ബസാറിലെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ച് വരുത്തിയാണ് കവർച്ച ചെയ്തത്. സാമ്പത്തിക പ്രശ്നം കാരണമാണ് ഇരുവരും മോഷണത്തിന് മുതർന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോഗ്യസ്വാമി ഡെയ്സണ്‍ (23).
രാജേന്ദ്രൻ മൈലരശന്‍ (27) എന്നിവരാണ് അറസ്റ്റിലായതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കഴിഞ്ഞ ഏപ്രില്‍ 24-ാം തിയതിയാണ് ഇവർ വിനോദ സഞ്ചാരത്തിനായി ലിറ്റില്‍ ഇന്ത്യ എന്നറിയപ്പെട്ടുന്ന സ്ഥലത്തെത്തി താമസിച്ചത്.