BREAKING NEWS

അങ്ങനെയൊന്നും ട്രംപിന്റെ ‘പക’യ്ക്ക് ഇന്ത്യയെ വിട്ടുകൊടുക്കില്ല, ആ സാമ്പത്തിക നഷ്ടം ഞങ്ങൾ നികത്തും!! ഇന്ത്യയിൽ നിന്ന് കൂടുതൽ കാർഷിക ഉൽപന്നങ്ങളും മരുന്നുകളും വാങ്ങും- റഷ്യൻ പ്രസിഡന്റ്

· · 1 min read
Share: Copied!

മോസ്കോ: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ ട്രംപ് നടത്തുന്ന പ്രതികാര നടപടിക്ക് പരിഹാരവുമായി ഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിൻ. യുഎസ് ചുമത്തിയ തീരുവയിലൂടെ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം നികത്തി നൽകുമെന്നാണ് റഷ്യൻ പ്രസിഡന്റ് പ്രഖ്യാപിച്ചത്. ഇതിന്റെ ആദ്യപടിയായി ഇന്ത്യയിൽ നിന്ന് കൂടുതൽ കാർഷിക ഉൽപന്നങ്ങളും മരുന്നുകളും വാങ്ങുമെന്ന് അറിയിച്ചു. സോച്ചിയിൽ ഇന്ത്യയുൾപ്പടെ പങ്കെടുക്കുന്ന ബഹുരാഷ്ട്ര സമ്മേളനത്തിലാണ് റഷ്യൻ പ്രസിഡന്റിന്റെ പ്രഖ്യാപനം.

ഇന്ത്യൻ ജനത രാജ്യത്തിന് മേൽ ചുമത്തിയ തീരുവ നീക്കത്തെ അംഗീകരിക്കില്ലെന്നും ദേശീയ താത്പര്യങ്ങൾ ഹനിക്കുന്നതും അപമാനകരവുമായ ഒരു തീരുമാനത്തിനും റഷ്യ കൂട്ടുനിൽക്കില്ലന്നും പുടിൻ വ്യക്തമാക്കി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അത്തരമൊരു തീരുമാനമെടുക്കില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. റഷ്യയുടെ ഈ പുതിയ നീക്കത്തിലൂടെ റഷ്യയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്താനാകുമെന്നും പുടിൻ വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ മാസമാണ് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾക്ക് നൂറ് ശതമാനം വരെ യുഎസ് തീരുവ ഏർപ്പെടുത്തിയത്. ഇന്ത്യയുടെ ഏറ്റവും വലിയ മരുന്ന് വിപണിയാണ് യുഎസ്. ട്രംപിന്റെ ഈ നീക്കം വലിയ ആഘാതം ഇന്ത്യയ്ക്ക് ഉണ്ടാക്കുമെന്ന സാഹചര്യത്തിലാണ് റഷ്യയുടെ സുപ്രധാന പ്രഖ്യാപനം.

അവധി ആഘോഷിക്കാൻ സിം​ഗപ്പൂരിൽ എത്തി, ലൈംഗിക തൊഴിലാളിയെ മുറിയിലേക്ക് വിളിച്ചുവരുത്തി പണവും ആഭരണവും അടിച്ചുമാറ്റി, ഇന്ത്യൻ യുവാക്കൾ പിടിയിൽ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026