അശ്വതി: വിശേഷപ്പെട്ട സമ്മാനങ്ങള്‍ലഭിക്കും, കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും, വാക് ചാതുരി പ്രകടിപ്പിക്കും.
ഭരണി: കാര്യനിര്‍വഹണ ശേഷി വര്‍ധിക്കും, എതിരഭിപ്രായങ്ങളെ വകവയ്ക്കില്ല, വ്യാപാര രംഗത്ത് ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ നടപ്പാക്കും.
കാര്‍ത്തിക: സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, സന്താനങ്ങള്‍ മുഖേന സന്തോഷാനുഭവം, ബന്ധുജനങ്ങളുടെ പിന്തുണ.
രോഹിണി: സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത, സാമ്പത്തികമായി അച്ചടക്കം പാലിക്കണം, മാനസിക സമ്മര്‍ദം വര്‍ധിക്കും.
മകയിര്യം: വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുക്കുന്നവര്‍ക്ക് വിജയമുണ്ടാകും, വിശേഷപ്പെട്ട ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും, സന്താനഗുണം.
തിരുവാതിര: വാക്കുകള്‍ ദോഷം ചെയ്യും, കുടുംബസ്വത്ത് ഭാഗംവയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിസന്ധികള്‍ ഉടലെടുക്കും, ദൂരയാത്ര.
പുണര്‍തം: ബന്ധങ്ങളില്‍ ഊഷ്മളത പുലര്‍ത്താന്‍ ശ്രദ്ധിക്കണം, എല്ലാക്കാര്യങ്ങളിലും കച്ചവട മനോഭാവം വച്ചു പുലര്‍ത്തും, സാമ്പത്തിക നേട്ടം.
പൂയം: ഗാര്‍ഹിക കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തും, ആത്മവിശ്വാസം വര്‍ധിക്കും, മാതാവിനോട് സ്‌നേഹം വര്‍ധിക്കും.
ആയില്യം: പുതിയ പദ്ധതികളില്‍നിന്ന് നേട്ടങ്ങളുണ്ടാകും, കുടുംബത്തില്‍ മംഗളകര്‍മം നടക്കും, സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും.
മകം: മാനസിക സമ്മര്‍ദം വര്‍ധിക്കും, നൂതന മാര്‍ഗങ്ങളിലുടെ പണം വരും, സാങ്കേതിക കാര്യങ്ങളില്‍ അറിവ് വര്‍ധിക്കും.
പൂരം: ധനലാഭം, ദൂരയാത്ര, വാക്കുകളില്‍ മിതത്വം, അന്യരുമായി അഭിപ്രായ വ്യത്യാസം, ആരോഗ്യക്കാര്യങ്ങളില്‍ ബുദ്ധിമുട്ട്.
ഉത്രം: ഇലക്ട്രോണിക് വസ്തുക്കള്‍ക്ക് തകരാറുണ്ടാകും, സാമ്പത്തികമായി നേട്ടം, പുതിയ പദ്ധതികള്‍ക്കു തുടക്കം കുറിക്കും.
അത്തം: നയപരമായി കാര്യങ്ങളില്‍ ഇടപെടും, വിശേഷപ്പെട്ട വസ്തുക്കള്‍ സമ്മാനമായി ലഭിക്കും, വാക്ചാതുര്യം പ്രകടിപ്പിക്കും.
ചിത്തിര: ബന്ധുജനങ്ങളുമായി അഭിപ്രായ ഭിന്നത, ജീവിതപങ്കാളിയുടെ ഉത്തരവാദിത്വ സമീപനത്തില്‍ ആശ്വാസം തോന്നും.
ചോതി: വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം, മാനസികമായി സന്തോഷാനുഭവങ്ങളുണ്ടാകും, വാക്കുകള്‍രൂക്ഷമാകാം.
വിശാഖം: ചെലവുകള്‍ അധികരിക്കും, സന്താനങ്ങളാല്‍ ഗുണാനുഭവം, ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടും.
അനിഴം: പൊതുപ്രവര്‍ത്തകര്‍ പുതിയ പ്രവര്‍ത്തന മേഖലകളില്‍കൈവയ്ക്കും, തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും.
തൃക്കേട്ട: വിവാഹക്കാര്യങ്ങളില്‍ അനുകൂല തീരുമാനം, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, ബന്ധുഗുണം.
മൂലം: സാഹിത്യകാരന്മാര്‍ക്ക് ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും, വിദേശത്തേക്ക് പോകുന്നതിനായി അനുകൂല തീരുമാനം ഉണ്ടാകും.
പൂരാടം: ഏറ്റെടുത്ത പദ്ധതികള്‍ നിശ്ചിത സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കും, സജ്ജനങ്ങളുമായി സമയം ചെലവഴിക്കും.
ഉത്രാടം:ദൂരയാത്രകളുണ്ടാകും, ആശങ്ക അസ്ഥാനത്താകും, ദമ്പതികള്‍തമ്മില്‍ യോജിപ്പുണ്ടാകും.
തിരുവോണം: പിതൃതുല്യരുടെ ആരോഗ്യക്കാര്യങ്ങളില്‍ ആശങ്കയുണ്ടാകും, സാമ്പത്തിക നില മെച്ചപ്പെടും, പുതിയ വ്യാപാര സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും.
അവിട്ടം: ദമ്പതികള്‍ക്കിടയില്‍ അഭിപ്രായഭിന്നതകളുണ്ടാകാം, വ്യവഹാരങ്ങളില്‍ വിജയപ്രതീക്ഷ വച്ചുപുലര്‍ത്തും, സമൂഹസദസുകളില്‍ തിളങ്ങും.
ചതയം: ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടും, ബന്ധുജനങ്ങളുടെ പിന്തുണയുണ്ടാകും, പുതിയ സ്‌നേഹബന്ധമുണ്ടാകും.
പുരുരുട്ടാതി: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കണ്ടെത്തും, മനസിലുദ്ദേശിക്കാത്ത കാര്യങ്ങള്‍ക്ക് പഴി കേള്‍ക്കേണ്ടതായി വരും.
ഉത്രട്ടാതി: സാമ്പത്തികമായി നേട്ടം, കുടുംബത്തില്‍ സന്തോഷാനുഭവം, ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും.
രേവതി: ബന്ധുജനങ്ങളുമായി യോജിപ്പ്, ക്ഷേത്രകാര്യങ്ങളില്‍ ഉത്തരവാദിത്വപ്പെട്ട ചുമതലകള്‍ വഹിക്കും.