BREAKING NEWS

വിശ്വപൗരനല്ല, വിശ്വ മണ്ടനെന്ന് സോഷ്യല്‍ മീഡിയ; സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടിന്റെ പേരില്‍ ശശി തരൂരിന് അണികളുടെ തെറിവിളി; ഫേസ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റുകളുടെ പെരുമഴ, പ്രതികരിക്കാതെ നേതൃത്വം

· · 1 min read
Share: Copied!

തിരുവനന്തപുരം: ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ എഴുതിയ ലേഖനത്തിന്റെ അലയൊലികള്‍ അടങ്ങുന്നില്ല. കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നതിനു പിന്നാലെ, തരൂര്‍ ഫേസ്ബുക്കിലിട്ട കുറിപ്പിനു താഴെ കോണ്‍ഗ്രസ് അണികളുടെ തെറിവിളി.

സിപിഎം വികസന വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച പാര്‍ട്ടിയായിരുന്നെന്നും അതിനു വിരുദ്ധമായ അവകാശവാദങ്ങള്‍ മന്ത്രി പി. രാജീവ് ഉന്നയിച്ചപ്പോള്‍ കണക്കുകള്‍ പരിശോധിക്കുകയാണു ചെയ്തതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, നൂറുകണക്കിനു കോണ്‍ഗ്രസ് അനുകൂല ഹാന്‍ഡിലുകള്‍ തരൂരിന്റെ വ്യക്തിപരമായ കാര്യങ്ങളടക്കം ഉന്നയിച്ചാണ് സൈബര്‍ ആക്രമണവുമായി രംഗത്തുവന്നത്.

തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നതു വേദനാജനകമാണെന്നും സര്‍ക്കാരിനെതിരായ സമരങ്ങളില്‍ അടിവാങ്ങിയ സാധാരണ പ്രവര്‍ത്തകരെക്കൂടി ഓര്‍ക്കണമായിരുന്നെന്നു ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. പലര്‍ക്കും ശശി തരൂര്‍ പറഞ്ഞതെന്താണെന്നു മനസിലായിട്ടില്ല എന്നതാണു വസ്തുത. അന്തങ്ങളുടെ കള്ളക്കണക്കു വിശ്വസിച്ച താങ്കള്‍ വിശ്വപൗരന്‍ അല്ല, വിശ്വ മണ്ടന്‍ ആണെന്നാണു ചിലരുടെ വിമര്‍ശനം. എന്നാല്‍, പ്രധാനപ്പെട്ട നേതാക്കളൊന്നും പോസ്റ്റിനോടു പ്രതികരിച്ചിട്ടില്ല.

 

തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്

എന്റെ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന ലേഖനത്തില്‍ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നേടിയ വ്യവസായ സാങ്കേതികവിദ്യ പുരോഗതി പരാമര്‍ശിക്കാത്തത് ചിലര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. അത് മനപ്പൂര്‍വമല്ല.

ആ ലേഖനത്തില്‍ പ്രതിപാദിച്ചിരുന്നത് നിലവിലെ സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കഴിഞ്ഞ കാലങ്ങളില്‍ സാങ്കേതികവിദ്യക്കും വ്യവസായ വളര്‍ച്ചയ്ക്കും പിന്തിരിഞ്ഞ് നിന്ന സമീപനങ്ങളില്‍ ഒരു മാറ്റം വരുത്തിയിരിക്കുന്നു എന്നു പറയുന്നത് കേരളത്തിന് ഗുണം ചെയ്യുന്നുണ്ടോ എന്ന വിഷയത്തെ കുറിച്ചായിരുന്നു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ വ്യവസായ വിവരസാങ്കേതികവിദ്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന ശ്രീ പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുകയും കേരളത്തിന് കാതലായ വളര്‍ച്ച നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.

കേരളത്തില്‍ ആദ്യമായി ഒരു ഗ്ലോബല്‍ ഇന്‍വെസ്റ്റര്‍ മീറ്റ് എ കെ ആന്റണി സര്‍ക്കാറിന്റെ കാലത്ത് നടത്തിയതും ശ്രീ പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ആയിരുന്നു. സിപിഎമ്മിന്റെ ഇതുവരെയുള്ള പൊതു നയം ഇക്കാര്യത്തില്‍ വ്യവസായ നിക്ഷേപ അനുകൂലമല്ലാതിരുന്നതില്‍ മാറ്റങ്ങള്‍ വരുത്തിയെന്ന് നിലവിലെ വ്യവസായ മന്ത്രി പറയുകയും അവതരിപ്പിക്കുകയും ചെയ്ത കണക്കുകള്‍ ആയിരുന്നു എന്റെ ലേഖനത്തിന്റെ പ്രധാന പ്രതിപാദ്യം.

 

ശശി തരൂര്‍ പറഞ്ഞതു മനസിലാകാത്ത വി.ഡി. സതീശന്‍! കേരളത്തിലെ ഐടി മേഖലയെ കുറിച്ച് ആഗോള സ്ഥാപനമായ സ്റ്റാര്‍ട്ടപ്പ് ജിനോം പറയുന്നത് ഇതാണ്; ഇന്ത്യയില്‍ കേരളവും കര്‍ണാടകയും തെലങ്കാനയും തമിഴ്‌നാടും മാത്രം

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026