അര്‍ധരാത്രി 12.52 വരെ പൂയം നക്ഷത്രം
ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി
9995373305, 8075211288
അശ്വതി: മറ്റുള്ളവരോട് അസൂയ തോന്നുന്ന പെരുമാറ്റം നിയന്ത്രിക്കണം, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും.
ഭരണി: മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കും, ഗൃഹാന്തരീക്ഷത്തില്‍ അസ്വസ്ഥതകളുണ്ടാകും.
കാര്‍ത്തിക: സന്തോഷകരമായ അനുഭവങ്ങളുണ്ടാകും, സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
രോഹിണി: കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ വസതിയില്‍ വരുത്തും, പ്രണയബന്ധം ദൃഢമാകും.
മകയിര്യം: വാക്കുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കണം, ബന്ധുജനങ്ങളുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുക്കാം.
തിരുവാതിര: പ്രതിസന്ധികളെ തരണം ചെയ്യേണ്ടതായി വരും, വാക്കുകള്‍ പാലിക്കാന്‍ കഴിയാതെ വരാം.
പുണര്‍തം: ഇഷ്ടജനങ്ങളുമായി സമയം ചെലവഴിക്കും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും.
പൂയം: സന്തോഷ വാര്‍ത്തകള്‍ കേള്‍ക്കാനിടവരും, വ്യാപാരം വിപുലീകരിക്കാനുള്ള ശ്രമം നടത്തും.
ആയില്യം: നയപരമായി എല്ലാക്കാര്യങ്ങളിലും ഇടപെടും, സാമ്പത്തിക അസമത്വം മാറും.
മകം: തൊഴിലില്‍ ഉത്തരവാദിത്വം വര്‍ധിക്കും, സാമ്പത്തിക പ്രതിസന്ധിയെ മറികടക്കേണ്ടതായി വരും.
പൂരം: ആരോഗ്യപരമായി സുഖക്കുറവുണ്ടാകും, ബന്ധുജനങ്ങളുടെ പിന്തുണയുണ്ടാകും.
ഉത്രം: ജാഗ്രതയോടെ എല്ലാക്കാര്യങ്ങളിലും ഇടപെടും, ആശയവിനിമയങ്ങളില്‍ അപാകതയുണ്ടാകാതെ ശ്രദ്ധിക്കണം.
അത്തം: വിശേഷപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും, ജീവിതപങ്കാളി മുഖേന നേട്ടങ്ങളുണ്ടാകും.
ചിത്തിര: ഉന്നത വ്യക്തികളുമായി സൗഹൃദബന്ധം സ്ഥാപിക്കും, ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്ന സംഭവങ്ങളുണ്ടാകാം.
ചോതി: തൊഴില്‍ മേഖലയില്‍ സ്ഥാനമാറ്റം, പുരോഗതി എന്നിവയുണ്ടാകും, ആഗ്രഹിച്ച കാര്യങ്ങള്‍ നടപ്പാകും.
വിശാഖം: ആവര്‍ത്തിത പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും, സന്തോഷാനുഭവങ്ങള്‍ വര്‍ധിക്കും.
അനിഴം: ഉദരസംബന്ധമായ വൈഷമ്യങ്ങളുണ്ടാകും, വാക്കുകള്‍ രൂക്ഷമാകാതെ ശ്രദ്ധിക്കണം.
തൃക്കേട്ട: കാര്‍ഷിക മേഖലയില്‍നിന്ന് നേട്ടങ്ങളുണ്ടാകും, ദൂരയാത്രകളുണ്ടാകും.
മൂലം: കുടുംബത്തില്‍ മംഗളകര്‍മം നടക്കും, സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാകും.
പൂരാടം: തൊഴിലിടങ്ങളില്‍ ജാഗ്രതക്കുറവുണ്ടാകും, ആരോഗ്യക്കാര്യങ്ങളില്‍ ബുദ്ധിമുട്ടുകളുണ്ടാകും.
ഉത്രാടം: വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം നടത്തും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും.
തിരുവോണം: കാര്‍ഷികമേഖലയില്‍നിന്ന് നേട്ടങ്ങളുണ്ടാകും, പൂര്‍വകാലസുഹൃത്തുക്കളെ കണ്ടുമുട്ടും.
അവിട്ടം: വിവിധങ്ങളായ പദ്ധതികളില്‍നിന്ന് നേട്ടങ്ങളുണ്ടാകും, ബന്ധുജനങ്ങളുടെ പിന്തുണ ലഭിക്കും.
ചതയം: നൂതന സംരംഭങ്ങള്‍ തുടങ്ങും, ഗൃഹനിര്‍മാണത്തിന് തുടക്കം കുറിക്കും, സാമ്പത്തികനേട്ടം.
പുരുരുട്ടാതി: ആരോഗ്യപ്രശ്‌നങ്ങളെ അതിജീവിക്കും, ശത്രുക്കളെ ജയിക്കാനാകും, ബന്ധുഗുണം.
ഉത്രട്ടാതി: മാനസിക സമ്മര്‍ദം അധികരിക്കും, സന്തോഷാനുഭവങ്ങളുണ്ടാകും, വാക്കുകള്‍രൂക്ഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
രേവതി: വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കും, സാമ്പത്തിക അച്ചടക്കം പാലിക്കണം.