അശ്വതി: കലഹ വാസനയുണ്ടാകും, വാസഗൃഹം മോടിപിടിപ്പിക്കും, സന്താനങ്ങള്‍ മുഖേന സന്തോഷാനുഭവം.
ഭരണി: വാക്കുകള്‍ പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം, ധനഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തണം.
കാര്‍ത്തിക: ദമ്പതികള്‍ തമ്മില്‍ ഐക്യമുണ്ടാകും, ബന്ധുക്കള്‍ മുഖേന ഗുണാനുഭവം, സാമ്പത്തിക ലാഭം.
രോഹിണി: വ്യാപാരം വിപുലീകരിക്കാനുള്ള ശ്രമം നടത്തും, സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനുള്ള വഴികള്‍ തെളിയും.
മകയിര്യം:വാക്കുകള്‍ പാലിക്കാന്‍ കഴിയാതെ വരും, ആരോഗ്യപ്രശ്‌നങ്ങളില്‍ ആശങ്കകളുണ്ടാകും, സാമ്പത്തികസ്രോതസ് വര്‍ധിക്കും.
തിരുവാതിര: ബന്ധുജനങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാകും, പിതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.
പുണര്‍തം: എല്ലാക്കാര്യത്തിലും വിജയമുണ്ടാകും, സാമ്പത്തിക ബുദ്ധിമുട്ടുകളെ തരണം ചെയ്യും, ഗൃഹാന്തരീക്ഷം സുഖപ്രദമാകും.
പൂയം: ദൂരയാത്രകളുണ്ടാകും, വിവാദവിഷയങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം, ബന്ധുജനങ്ങളുടെ പിന്തുണയുണ്ടാകും.
ആയില്യം: കാര്യക്ഷമതാ ശേഷി വര്‍ധിക്കും, ആശയവിനിമയങ്ങളില്‍ അപാകമുണ്ടാകാതെ ശ്രദ്ധിക്കണം, ബുദ്ധിപരമായി ഇടപെടും.
മകം: സ്വസ്ഥതക്കുറവ്, ദൂരയാത്ര, അലച്ചില്‍ എന്നിവയുണ്ടാകാം, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും,സഹോദരങ്ങള്‍ സഹായിക്കും.
പൂരം: വിവാഹക്കാര്യങ്ങളില്‍ തീരുമാനം, ആത്മാര്‍ഥ സുഹൃത്തുക്കളെ ലഭിക്കും, അലസതയുണ്ടാകും.
ഉത്രം: ബന്ധുജനങ്ങളുമായി സമയം ചെലവഴിക്കും, ചെറുയാത്രകളുണ്ടാകും, ആചാര്യന്മാരുടെ അനുഗ്രഹമുണ്ടാകും.
അത്തം: വിവിധങ്ങളായ പദ്ധതികളില്‍നിന്ന് ധനവരവുണ്ടാകും, സാമ്പത്തിക പ്രതിസന്ധികളില്‍നിന്ന് മോചനം.
ചിത്തിര: സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, ബന്ധുജനസമാഗമം, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും.
ചോതി: ഇഷ്ടഭക്ഷണ സമൃദ്ധി, അവധിയാഘോഷങ്ങളില്‍ പങ്കെടുക്കും, കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
വിശാഖം: കാര്‍ഷിക കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, നൂതന സംരംഭങ്ങളില്‍നിന്ന് വിജയമുണ്ടാകും.
അനിഴം: സാമ്പത്തിക നേട്ടങ്ങളുണ്ടാകും, വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കുമെങ്കിലും മനഃപ്രയാസമുണ്ടാകും.
തൃക്കേട്ട: ബന്ധുജനങ്ങളുമായി ഒരുമിച്ചു ചേരും, ദമ്പതികള്‍ക്കിടയില്‍ അകല്‍ച്ചകളുണ്ടാകാതെ ശ്രദ്ധിക്കണം.
മൂലം: സന്താനങ്ങളുടെ പഠനാവശ്യങ്ങള്‍ക്കായി പണം കണ്ടെത്തേണ്ടതായിവരും, സഹോദരങ്ങളുടെ സഹായം ലഭിക്കും.
പൂരാടം: വാക്കുകള്‍ പാലിക്കാന്‍ കഴിയാതെ വരും, ദൂരസ്ഥലങ്ങളിലേക്ക് ജോലി മാറ്റമുണ്ടാകും, സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
ഉത്രാടം: സന്താനഗുണം, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും.
തിരുവോണം: വാക്കുകള്‍ സൂക്ഷ്മതയോടെ ഉപയോഗിക്കണം, സന്തോഷാനുഭവങ്ങളുണ്ടാകും, ബന്ധുഗുണം.
അവിട്ടം: വിശേഷപ്പെട്ട ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും, സാമ്പത്തികമായിനേട്ടങ്ങളുണ്ടാകും, വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും.
ചതയം: അനുകൂലമായ വിവാഹാലോചനകള്‍ വന്നെത്തും, കുടുംബത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും, സാമ്പത്തിക ചെലവ് അധികരിക്കും.
പുരുരുട്ടാതി: കാര്‍ഷിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, വിവിധ പദ്ധതികളില്‍നിന്ന് നേട്ടങ്ങളുണ്ടാകും, സഹോദരഗുണം.
ഉത്രട്ടാതി: വിശേഷപ്പെട്ട ക്ഷേത്രങ്ങളില്‍ കുടുംബസമേതം ദര്‍ശനം നടത്തും, ധനപരമായി ഉയര്‍ച്ചയുണ്ടാകും, സന്താനഗുണം.
രേവതി: കാര്‍ഷിക കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, സുഹൃത്തുക്കളുടെ സഹായം ലഭിക്കും, ബന്ധുഗുണം.
ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി
9995373305
8075211288