BREAKING NEWS

അങ്ങനെയിപ്പോൾ മഴ നനയാതെ ഉറങ്ങി സമരം ചെയ്യണ്ട!!, പുലർച്ചെ മൂന്നുമണിക്കെത്തി ആശ വർക്കർമാരുടെ ടാർപോളിൻ അഴിപ്പിച്ച് പോലീസ്, വീണ്ടും പന്തലിൽ ഷീറ്റ് കെട്ടി സമരക്കാർ

· · 1 min read
Share: Copied!

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാ പ്രവർത്തകർ മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ പുലർച്ചെയെത്തി അഴിപ്പിച്ച് പോലീസ്. ടാർപോളിൻ കെട്ടി അതിനുതാഴെ പായ വിരിച്ചുകിടന്ന് ഉറങ്ങുകയായിരുന്ന ആശാ പ്രവർത്തകരെ പുലർച്ചെ മൂന്നുമണിയോടെ വിളിച്ചുണർത്തിയാണ് പോലീസ് ടാർപോളിൻ അഴിപ്പിച്ചത്. ആശാപ്രവർത്തകർ ഈ പ്രവൃത്തി ചോദ്യം ചെയ്തെങ്കിലും പോലീസുകാർ വഴങ്ങിയില്ല. രാവിലെ സമരക്കാർ വീണ്ടും പന്തലിൽ ഷീറ്റ് വലിച്ചുകെട്ടി. ഷീറ്റ് അഴിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പോലീസ് രംഗത്തെത്തിയിട്ടുണ്ട്.

‘സിനിമയിലെ വയലൻസും ലഹരിയും കുട്ടികളെ സ്വാധീനിക്കുന്നു സംസ്ഥാനതലത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കും’, പോലീസ് സുരക്ഷയിൽ ഷഹബാസ് പ്രതികൾക്ക് എസ്എസ്എൽസി പരീക്ഷയെഴുതാം, നടപടി പ്രതിഷേധ സാധ്യത കണക്കിലെടുത്ത്

അതേസമയം ഓണറേറിയം വർധനയും വിരമിക്കൽ ആനുകൂല്യവും ആവശ്യപ്പെട്ട് ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന രാപകൽ സമരം 21ാം ദിവസത്തിലേക്ക് കടന്നു. ആവശ്യങ്ങളുന്നയിച്ച് ആശാ വർക്കർമാർ തിങ്കളാഴ്ച നിയമസഭയിലേക്ക് മാർച്ച് നടത്തും. സമരം നിയമസഭയിൽ ചർച്ച ചെയ്യുന്ന ദിവസം കൂടിയാണ് നാളെ.

കടുത്ത ചൂടിന് ആശ്വസമായി മഴ എത്തുമോ? ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ താപനില ഉയര്‍ന്നേക്കും

കൂടാതെ നിയമസഭാ മാർച്ച് നടക്കുന്ന വേളയിൽ പ്രതിപക്ഷം അടിയന്തരപ്രമേയം അവതരിപ്പിക്കുമെന്നാണു വിവരം. സർക്കാർ തള്ളിക്കളഞ്ഞാൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു സമര സ്ഥലത്തേക്കു നീങ്ങാനാണു സാധ്യത. നാടകീയ രംഗങ്ങളിലൂടെ സമരത്തിനു കൂടുതൽ പിന്തുണ ഉറപ്പാക്കാതെ ഇന്നു തന്നെ രമ്യമായ പരിഹാരം കാണണമെന്ന അഭിപ്രായം സർക്കാരിൽ ചിലർക്കുണ്ട്.

 

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026