മുംബൈ: പിസി ചാക്കോയുമായി പിരിഞ്ഞ് ശശീന്ദ്രനോട് ചേർന്ന തോമസ് കെ തോമസ് എംഎൽഎ എൻസിപി സംസ്ഥാന അധ്യക്ഷനാകും. ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ധാരണയായത്. പ്രഖ്യാപനം പിന്നീട് ഉണ്ടാകും.
നേതാക്കളെ ശരദ് പവാർ മുംബൈയിലേക്ക് വിളിപ്പിച്ച യോഗത്തിലാണ് അധ്യക്ഷ പദവി സംബന്ധിച്ച തീരുമാനമായത്. മന്ത്രി എകെ ശശീന്ദ്രൻ, പിസി ചാക്കോ, തോമസ് കെ തോമസ് എംഎൽഎ എന്നീ നേതാക്കളെയായിരുന്നു മുംബൈയിലേക്ക് വിളിപ്പിച്ചത്. സംസ്ഥാന എൻസിപിയിലെ പ്രശ്നങ്ങൾ തീർക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് നേതാക്കളെ വിളിപ്പിച്ചത്. ഇതിൽ തോമസ് കെ തോമസിനെ പ്രസിഡന്റ് ആക്കണമെന്നതായിരുന്നു പി സി ചാക്കോ അനുകൂലികൾ ഒഴികെയുള്ളവരുടെ ആവശ്യം.
മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പായതോടെ എകെ ശശീന്ദ്രനൊപ്പം ചേർന്ന് ആ വിഭാഗത്തിന്റെ പിന്തുണയോടെ പ്രസിഡന്റാകാൻ കഴിയുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു തോമസ് കെ തോമസും. പിസി ചാക്കോ രാജിവച്ച സ്ഥാനത്തേക്കാണ് തോമസ് കെ തോമസിനെ അധ്യക്ഷനായി തിരഞ്ഞെടുത്തത്.
അനന്തു കൃഷ്ണന്റെ 11 അക്കൗണ്ടുകളിലേക്കെത്തിയത് 548 കോടി രൂപ, സോഷ്യൽ ബീ വെഞ്ച്വേഴ്സ് എൽഎൽപി സ്ഥാപനത്തിലെ കമ്പ്യൂട്ടറും അനുബന്ധ രേഖകളും കടത്തിക്കൊണ്ടു പോയി- കസ്റ്റഡി അപേക്ഷയിൽ ക്രൈംബ്രാഞ്ച്
ഇത്തവണയും വിമാനമിറങ്ങിയത് കൈവിലങ്ങോടെ… സിഖുക്കാരുടെ തലപ്പാവും അഴിപ്പിച്ചു