CRIME

അനന്തു കൃഷ്ണന്റെ 11 അക്കൗണ്ടുകളിലേക്കെത്തിയത് 548 കോടി രൂപ, സോഷ്യൽ ബീ വെഞ്ച്വേഴ്സ് എൽഎൽപി സ്ഥാപനത്തിലെ കമ്പ്യൂട്ടറും അനുബന്ധ രേഖകളും കടത്തിക്കൊണ്ടു പോയി- കസ്റ്റഡി അപേക്ഷയിൽ ക്രൈംബ്രാഞ്ച്

· · 1 min read
Share: Copied!

തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന്റെ 11 അക്കൗണ്ടുകളിലേയ്ക്ക്‌ 548 കോടി രൂപ എത്തിയെന്ന് ക്രൈം ബ്രാഞ്ച് കോടതിയിൽ. അനന്തുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് ക്രൈം ബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സോഷ്യൽ ബീ വെഞ്ച്വേഴ്സ് എൽഎൽപി എന്ന സ്ഥാപനത്തിലെ admin.womenonwheels.online എന്ന പോർട്ടൽ പരിശോധിച്ചതിൽ മാത്രം സംസ്ഥാനത്ത് ആകെ 20,163 പേരിൽ നിന്നും 60,000 രൂപ വീതവും 4,025 പേരിൽ നിന്നായി 56,000 രൂപ വീതവും പ്രതിയുടെ വിവിധ അക്കൗണ്ടുകളിൽ നിന്നായി ആകെ 143.5 കോടി എത്തിയിട്ടുണ്ടെന്നും കസ്റ്റഡിയിൽ അപേക്ഷയിൽ ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ ലഭിച്ച പണത്തിൻ്റെ അടിസ്ഥാനത്തിൽ ആ പണമോ, വാ​ഗ്ദാനം ചെയ്യപ്പെട്ട വാഹനമോ തിരിച്ച് നൽകിയിട്ടില്ലെന്നും കസ്റ്റഡ‍ി അപേക്ഷയിൽ പറയുന്നു.

‘മണ്ടനാ ഭൂലോക മണ്ടൻ!!, ഒന്നു കത്തി കാണിച്ചതേ മാറിത്തന്നു, അവർ മൂന്നും കൂടി എതിർത്താൽ ഞാൻ പേടിച്ചേനെ’- റിജോ… ആദ്യമെത്തിയത് കാലവധി കഴിഞ്ഞ എടിഎം കാർഡുമായി, സാഹചര്യം നോക്കിവച്ചു, അനുകൂല സമയമായപ്പോൾ മോഷണം, തിരികെ പോകാൻ റൂട്ട് മാപ്പ്
സോഷ്യൽ ബീ വെഞ്ച്വേഴ്സ് എൽഎൽപി, പിസിഐ പൊന്നുരുന്തി, ​ഗ്രാസ്റൂട്ട് കാക്കനാട് എന്നീ സ്ഥാപനങ്ങളുടെ 11 ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് 2023 ഫെബ്രുവരി മുതൽ 2024 ഒക്ടോബർ വരെ 548 കോടി രൂപ എത്തിയിട്ടുണ്ട്. ഈ വിവരങ്ങൾ ചോദിച്ചറിയുന്നതിന് പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ സോഷ്യൽ ബീ വെഞ്ച്വേഴ്സ് എൽഎൽപി എന്ന സ്ഥാപനം പരിശോധിച്ചപ്പോൾ ഇവിടുത്തെ കമ്പ്യൂട്ടറുകളും രേഖകളും കടത്തിക്കൊണ്ട് പോയതായി മനസ്സിലാക്കിയെന്നും കസ്റ്റഡി അപേക്ഷയിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. അത് വീണ്ടെടുക്കുന്നതിനായും പ്രതിയെ കസ്റ്റഡിയിൽ വേണമെന്നാണ് ക്രൈം ബ്രാഞ്ചിൻ്റെ ആവശ്യം.

കേന്ദ്രത്തിന്റെ വെല്ലുവിളി കേരളം ഏറ്റെടുക്കുന്നു, വയനാടിനായുള്ള ഭൂമി ഏറ്റെടുക്കാൻ ഈ മാസം തന്നെ, ടൗൺഷിപ്പ് തറക്കല്ലിടൽ മാർച്ചിൽ, ഉന്നതതലയോ​ഗം വൈകിട്ട്
‍
കേസിൽ നേരത്തെ അനന്തു കൃഷ്ണനെ റിമാൻഡ് ചെയ്തിരുന്നു. കേസിൽ അനന്തുവിന്റെ കൂട്ടുപ്രതികളിൽ പലർക്കും ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്ന് സംശയിക്കുന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിലുണ്ടായിരുന്നു. പകുതിവില തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് സംസ്ഥാന പോലീസ് മേധാവിയാണ് ഉത്തരവിറക്കിയത്. 34 കേസുകളാണ് നിലവിൽ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുള്ളത്. ‌

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026