LATEST UPDATES

ഇത്തവണയും വിമാനമിറങ്ങിയത് കൈവിലങ്ങോടെ… സിഖുക്കാരുടെ തലപ്പാവും അഴിപ്പിച്ചു

· · 1 min read
Share: Copied!

ന്യൂഡൽഹി: അമേരിക്കയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി അമൃത്സറിലെത്തിയ മൂന്നാം വിമാനത്തിലും യാത്രക്കാരെ കൊണ്ടുവന്നത് കൈ വിലങ്ങ് അണിയിപ്പിച്ച്. 112 അനധികൃത കുടിയേറ്റക്കാരെയാണ് കഴിഞ്ഞ ദിവസം അമേരിക്ക തിരിച്ചയച്ചത്. 63 മണിക്കൂറിലധികം യാത്ര ചെയ്താണ് വിമാനം അമൃത്സറിലെത്തിയത്. അമേരിക്കൻ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനത്തിലാണ് കുടിയേറ്റക്കാരെ തിരിച്ചയച്ചത്. കഴിഞ്ഞ രണ്ടുതവണയും അമേരിക്കയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെത്തിയത് കൈവിലങ്ങോടെയായിരുന്നു.

‘ആരാച്ചാർക്ക് അഹിംസാ അവാർഡോ?’ എൽഡിഎഫ് സർക്കാരിനെതിരെ പൊരുതുന്ന കോൺഗ്രസിനെ മുണ്ടിൽ പിടിച്ചു പുറകോട്ട് വലിക്കുന്ന രീതി ആത്മഹത്യാപരം- തരൂരിനെ രൂക്ഷമായി വിമർശിച്ച് കോൺ​ഗ്രസ് മുഖപത്രം

കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയവരിൽ അധികവും ഹരിയാന സ്വദേശികളാണ്. 44 ഹരിയാന സ്വദേശികളാണ് മൂന്നാം വിമാനത്തിലുണ്ടായത്. 31 പേർ പഞ്ചാബിൽ നിന്നും 33 പേർ ഗുജറാത്തിൽ നിന്നും രണ്ട് പേർ ഉത്തർ പ്രദേശിൽ നിന്നുമുള്ളവരാണ്. ഹിമാചൽ പ്രദേശിൽ നിന്നും ഉത്തരാഖണ്ഡിൽ നിന്നും ഓരോ ആളുകൾ വീതവുമുണ്ട്.

5 കിലോമീറ്റർ ആഴത്തിൽ പ്രഭവകേന്ദ്രം…!! ഭൂചലനത്തിൽ ആശങ്കയോടെ ഡൽഹി… ഒന്നര മാസത്തിനിടെ മൂന്ന് പ്രകമ്പനങ്ങൾ….

പത്ത് ദിവസത്തിനുള്ളിലാണ് അനധികൃത കുടിയേറ്റക്കാരുമായുള്ള മൂന്നാം വിമാനമാണ് ഇന്ത്യയിലെത്തിയത്. ഫെബ്രുവരി അഞ്ചിന് വന്ന ആദ്യ ഘട്ട വിമാനത്തിൽ 104 ഇന്ത്യക്കാരും രണ്ടാമത്തെ ശനിയാഴ്ച രാത്രിയെത്തിയ വിമാനത്തിൽ 116 ഇന്ത്യക്കാരുമാണുണ്ടായത്. ആദ്യ രണ്ട് വിമാനത്തിലും യാത്രക്കാരുടെ കൈകളും കാലുകളും വിലങ്ങ് അണിയിച്ചിരുന്നു. പിന്നാലെ വ്യാപക വിമർശനമുണ്ടായിരുന്നു. സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചുകൊണ്ട് കോൺ​ഗ്രസും രം​ഗത്തെത്തിയിരുന്നു. രണ്ടാം വിമാനത്തിൽ എത്തിയ സിഖുക്കാരുടെ തലപ്പാവ് അഴിപ്പിച്ചു എന്നുള്ള ആരോപണവും ഉയർന്നു വരുന്നുണ്ട്.

BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026