പ്രണയം, പ്രണയ ഭാവങ്ങള്‍ ഓരോരുത്തര്‍ക്കും പ്രണയദിനങ്ങൾ എന്തൊക്കെ അനുഭവങ്ങൾ നൽകിയിട്ടുണ്ടാകും… ഓരോ നക്ഷത്രജാതര്‍ക്കും ഇന്നു മുതലുള്ള ഒരുവര്‍ഷക്കാലം എങ്ങനെയായിരിക്കും അവരുടെ പ്രണയാനുഭവങ്ങളെന്ന് നോക്കാം.
അശ്വതി, ഭരണി,മകം,പൂരം, മൂലം, പൂരാടം- നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങളില്‍നിന്ന് വ്യതിചലിക്കാന്‍ ഉള്‍പ്രേരണയുണ്ടാകും, പ്രണയപങ്കാളിയോടുള്ള പരിഭവങ്ങള്‍ വര്‍ധിക്കും, എന്നാലും ഒഴിവുനേരങ്ങള്‍ ഒരുമിച്ചു ചെലവഴിക്കാന്‍ കണ്ടെത്തും, ജീവിതത്തോടുള്ള ഉത്തരവാദിത്വങ്ങള്‍ കൂടിവരുന്നതായി അനുഭവപ്പെടും.
കാര്‍ത്തിക, രോഹിണി, ഉത്രം, അത്തം, ഉത്രാടം, തിരുവോണം: മനസിലെ മുറിവുണക്കുന്ന പ്രണയകാലമാണ് വരാന്‍ പോകുന്നത്, എടുത്തുച്ചാട്ടം ഒഴിവാക്കണം, രഹസ്യങ്ങള്‍ മറ്റുള്ളവരോട് പങ്ക് വയ്ക്കുന്നത് ഒഴിവാക്കണം, ചെറിയപിണക്കങ്ങള്‍ പ്രണയത്തെ നെയ്‌തെടുക്കുന്ന പട്ടുനൂലുകളെന്നു കരുതണം.
മകയിര്യം,തിരുവാതിര, ചിത്തിര, ചോതി, അവിട്ടം, ചതയം: മനസിനിണങ്ങിയവരെ കണ്ടെത്തും, പുതിയ സൗഹൃദങ്ങളെ കരുതലോടെ കാണണം, വിവാഹക്കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍വരും, ഉറ്റവരുടെ പിന്തുണയുണ്ടാകും, അമിത ആത്മവിശ്വാസം പുലര്‍ത്താതെ നേരായ വഴിയിലൂടെ എല്ലാക്കാര്യങ്ങളെയും കാണുക.
പുണര്‍തം, വിശാഖം, പുരുരുട്ടാതി: പരുക്കന്‍ വാക്കുകള്‍ കടന്നുവരും, ജീവിതയാഥാര്‍ഥ്യങ്ങളോട് അടുക്കുമ്പോഴാണ് ചില പിന്തിരിഞ്ഞുനോട്ടങ്ങള്‍ ഉണ്ടാകുക, മറ്റുള്ളവരെ വേദനപ്പിക്കാതെയിരിക്കാന്‍ ശ്രദ്ധിക്കണം, മധുരമനോഹര ഭാവി നിങ്ങള്‍ക്കായി തുറന്നിട്ടുണ്ട്, ഹൃദയം തുറന്ന് സംസാരിക്കുക, സന്തോഷിക്കുക.
പൂയം, ആയില്യം, അനിഴം, തൃക്കേട്ട, ഉത്രട്ടാതി, രേവതി: ധൈര്യപൂര്‍വം പങ്കാളിയോട് ഹൃദയം തുറക്കുക, വാക്കുകള്‍ മാധുര്യമാര്‍ന്നതാകട്ടെ, വിവേകം വികാരത്തെ കീഴ്‌പ്പെടുത്തുന്ന ഘട്ടങ്ങളുണ്ടാകാം,അവിടയെല്ലാം സമചിത്തതയോടെ പ്രവര്‍ത്തിക്കുക, ഏറ്റവും മധുരതരമായ പ്രണയാനുഭവങ്ങള്‍ക്കായി കാതോര്‍ക്കുക.
കൂടുതൽ വിവരങ്ങൾക്ക്
ജ്യോതിഷാചാര്യ
ഷാജി പൊന്നമ്പുള്ളി
9995373305,8075211288
this-is-only- for-those- who-are- in-love-how- will-it-be- for-lovers- for-a-year- from-now- valentaines-day