BREAKING NEWS

‘എന്റെ ഇഷ്ടത്തിന് എതിരു നിന്നാൽ അമ്മയുടെ ഗതിയാകും നിനക്കും… വാട്സാപ്പിൽ അച്ഛന്റെ ഭീഷണി!! അമ്മയുടെ കൊലയ്ക്കു പിന്നിൽ അച്ഛന്റെ വിവാഹേതര ബന്ധം, അച്ഛന്റെ ആക്രമണത്തിൽ അമ്മയുടെ മൂക്കിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു…

· · 1 min read
Share: Copied!

ആലപ്പുഴ: തന്റെ കൺമുൻപിലിട്ട് അമ്മയെ കൊല്ലാക്കൊല ചെയ്ത സംഭവം വിവരിക്കുകയാണ് ചേർത്തല നഗരസഭ 29–ാം വാർഡ് പണ്ടകശാലപ്പറമ്പിൽ വിസി സജിയുടെ (46) മകൾ മിഷ്മ പി. ഉലഹന്നാൻ. ‘‘എന്റെ കൺമുന്നിലാണ് സംഭവം നടന്നത്. അച്ഛന്റെ വഴിവിട്ട ബന്ധങ്ങൾ ചോദ്യം ചെയ്യുമ്പോൾ വഴക്ക് പതിവാണ്. അന്ന് മദ്യപിച്ചെത്തിയ അച്ഛൻ അമ്മയെ ചീത്ത വിളിക്കുകയും വല്ലാതെ ഉപദ്രവിക്കുകയും ചെയ്തു. അതിനിടെ അമ്മയുടെ മുടിക്കുത്തിനു പിടിച്ചു തല ഭിത്തിയിൽ ആഞ്ഞിടിച്ചു.

“അമ്മ കുഴഞ്ഞുവീണു. ഞാൻ തൊട്ടടുത്തു താമസിക്കുന്ന ബന്ധുക്കളെ വിളിക്കാൻ ഓടി. അവരുമൊത്തു തിരികെ വന്നപ്പോൾ ‘ഒന്നുമില്ലെന്ന്’ പറഞ്ഞ് അച്ഛൻ അവരെ പറഞ്ഞുവിട്ടു. ഞാൻ അകത്തേക്കു ചെല്ലുമ്പോൾ അമ്മ അതേപടി കിടക്കുകയാണ്. പക്ഷേ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു’’– ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിക്കു മുന്നിൽ നിന്നു മിഷ്മ ആ ദിവസം ഓർമിച്ചെടുക്കുകയായിരുന്നു.

പോയ കാര്യം നടന്നില്ല…!! തീരുവയിൽ ഇന്ത്യയ്ക്ക് തിരിച്ചടി…!!! ഇളവ് നൽകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ട്രംപ്… ഇന്ത്യയുമായി ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കും.., റാണയെ കൈമാറും… മോദി-ട്രംപ് കൂടിക്കാഴ്ചയിൽ നടന്നത്…

അച്ഛൻ അമ്മയെ ഉപദ്രവിച്ചിരുന്നെന്ന മകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അപകടമരണമെന്നു കരുതി അടക്കിയ, സജിയുടെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ടേബിളിൽ എത്തിച്ചത്. പോസ്റ്റുമോർട്ടത്തിൽ തലയ്ക്കു പിന്നിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും തലയോട്ടിൽ പൊട്ടലുണ്ടെന്നും കണ്ടെത്തിയിരു്നനു. തുടർന്ന് മരണം നടന്നതിന്റെ നാലാം ദിവസം ഭർത്താവ് പിവൈ സോണി (48) അറസ്റ്റിലായി.

ക്ഷേത്ര ഉത്സവത്തില്‍ ആന ഇടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദം കേട്ടെന്ന് പ്രാഥമിക നിഗമനം, മരിച്ചവരുടെ പോസ്റ്റുമാര്‍ട്ടം ഇന്ന്, കൊയിലാണ്ടി നഗരസഭയിലെ ഒന്‍പത് വാര്‍ഡുകളില്‍ ഹര്‍ത്താല്‍

അച്ഛന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് മകൾ പറയുന്നതിങ്ങനെ: ‘‘ഖത്തറിൽ നഴ്സായിരുന്നു അമ്മ. രണ്ടു വർഷം മുൻപ് നാട്ടിലെത്തി. അമ്മ നാട്ടിലില്ലാത്ത കാലത്ത് അച്ഛനു വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നു. അതു ചോദ്യം ചെയ്തപ്പോഴെല്ലാം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. കുടുംബത്തെയോർത്താണ് അമ്മ എല്ലാം സഹിച്ചത്.’’

‘‘സംഭവം നടന്ന ജനുവരി 8 ന് മദ്യപിച്ചാണ് അച്ഛൻ വീട്ടിലെത്തിയത്. അച്ഛന്റെ ബന്ധത്തെപ്പറ്റി പറഞ്ഞ് വലിയ വഴക്കായി. അമ്മയെ അച്ഛൻ ഉപദ്രവിച്ചപ്പോൾ ഞാൻ പോലീസ് കൺട്രോൾ റൂമിൽ വിളിച്ചു. അവർ തിരികെ വിളിക്കുമ്പോൾ ബന്ധുക്കളെ വിളിച്ചുകൂട്ടി ഞാൻ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകുന്ന തിരക്കിലായിരുന്നു. അതിനാൽ കോൾ എടുത്തില്ല. അവർ വീണ്ടും വിളിച്ചപ്പോൾ അച്ഛനെ ഭയന്നും അമ്മ രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലും ഞാൻ അന്നുണ്ടായ കാര്യം മറച്ചുവച്ചു. അമ്മ ഗോവണിപ്പടിയിൽ നിന്നു വീണെന്നാണു പറഞ്ഞത്.’’

“അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം അമ്മയുടെ നില മെച്ചപ്പെട്ടെങ്കിലും പിന്നീടു പനിയും ഹൃദ്രോഗബാധയും ഉണ്ടായി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തിയത്. ചികിത്സയിലായിരുന്ന സമയത്തൊന്നും അമ്മ സംസാരിച്ചിരുന്നില്ല. കൂടുതലും അബോധാവസ്ഥയിലായിരുന്നു. ഈ ഒരു മാസവും എല്ലാ കാര്യങ്ങളും നോക്കി അച്ഛൻ ആശുപത്രിയിൽ ഉണ്ടായിരുന്നു. ഇടയ്ക്ക് ഫോണിൽ അച്ഛന്റെ ശബ്ദസന്ദേശം എനിക്കു കിട്ടി– അച്ഛന്റെ വിവാഹേതരബന്ധത്തെപ്പറ്റി പറഞ്ഞുകൊണ്ട്. അമ്മ ആശുപത്രി വിട്ടശേഷം അച്ഛനെതിരെ കേസ് കൊടുക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. എന്നാൽ പ്രതീക്ഷകളെ തകർത്ത് അമ്മ കഴിഞ്ഞ ഞായറാഴ്ച യാത്രയായി. ‘എന്റെ ഇഷ്ടത്തിന് എതിരു നിന്നാൽ അമ്മയുടെ ഗതി നിനക്കും ഉണ്ടാകു’മെന്നു ചൊവ്വാഴ്ച രാത്രി അച്ഛൻ എന്നെ ഭീഷണിപ്പെടുത്തി. പിറ്റേന്നു തന്നെ ഞാൻ പോലീസിൽ പരാതി നൽകി’’. മിഷ്മ പറഞ്ഞു.

BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026