ഭോപ്പാൽ: മധ്യപ്രദേശിൽ കൊല്ലപ്പെട്ടെന്ന് വിധിയെഴുതിയ യുവതി വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തി. മന്ദ്സൗർ ജില്ലയിലാ ണ് സംഭവം. ലളിതാ ബായ് എന്ന യുവതിയാണ് താൻ മരി ച്ചിട്ടില്ലെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷ നിലെത്തിയത്. അതേസമയം യുവതിയെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട നാലുപേർ ഇപ്പോഴും ജയിലിലാണ്.
2023 സെപ്റ്റംബറിലാണ് മന്ദ് സൗറിൽ നിന്ന് 35 കാരിയായ ലളി താ ബായിയെ കാണാതായത്. ലളിതയുടേതെന്ന് കരുതിയ മൃതദേഹം വീട്ടുകാർ സംസ്കരിക്കുക യും ചെയ്തിരുന്നു. ചില അടയാള ങ്ങൾ തിരിച്ചറിഞ്ഞാണ് കുടുംബം മൃതദേഹം ലളിതയുടെതാണെന്ന് ഉറപ്പിച്ചത്.പിന്നാലെ കൊലപാതക ത്തിന് കേസെടുത്ത് ഇംറാൻ, ഷാരൂഖ്, സോന, ഇജാസ് എന്നി വരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികളിലൊരാളായ ഷാരൂ ഖിനൊപ്പം ബാൻപുരയിലേക്ക് പോകുകയും പിന്നീട് തന്നെ അഞ്ചുലക്ഷം രൂപയ്ക്ക് വില്പന നടത്തിയെന്നും ലളിത പറയുന്നു. ഒന്നരവർഷത്തോളം രാജസ്ഥാ നിലെ കോട്ടയിൽ കുടുങ്ങിക്കിട ക്കുകയായിരുന്നുവെന്നും ഇവർ പൊലീസിനോട് പറഞ്ഞു. യുവതി തിരിച്ചെത്തിയതോടെ ജയി ലിൽ കഴിയുന്ന പ്രതികൾ കോടതിയെ സമീപിച്ചി ട്ടുണ്ട്. യുവതി തി രിച്ചെത്തിയെങ്കിലും ഡിഎൻഎ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തുമെന്ന് പൊലീസ് പറ ഞ്ഞു.