BREAKING NEWS

‘ശൈലജയുടെ ഓരോ തോൽവിയും സംഘടനാപരമായ പ്രൊമോഷൻ ലഭിക്കാനുള്ള അവസരമായി; ഇക്കുറി പൊളിറ്റ് ബ്യൂറോയിലേക്ക് എടുക്കുമെന്നായിരിക്കും ഓഫർ‘-സണ്ണി ജോസഫ്

· · 1 min read
Share: Copied!

കണ്ണൂർ: കെ.കെ. ശൈലജയെ പരിഹസിച്ച് പേരാവൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ്. ഓരോ തിരഞ്ഞെടുപ്പു തോൽവിയും ശൈലജയ്ക്ക് സംഘടനാപരമായ പ്രൊമോഷൻ ലഭിക്കാനുള്ള അവസരമാണെന്നായിരുന്നു സണ്ണി ജോസഫിന്റെ പരാമർശം. മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് കെ.കെ. ശൈലജ.

‘ശൈലജടീച്ചറും ഞാനുമായി ആദ്യമൊന്ന് മത്സരിച്ചു. എനിക്കൊരു ഇമേജും ഉണ്ടായിരുന്നില്ല. പക്ഷേ, സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളായിരുന്നു. ഞാൻ ജയിച്ചു. ശൈലജ ടീച്ചർ, ഈ പറയുന്ന ഇമേജോടു കൂടി വടകരയിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. വൻഭൂരിപക്ഷത്തിൽ പരാജയപ്പെട്ടു. ഇവിടെ മത്സരിക്കാൻ ശൈലജ ടീച്ചറുടെ മനസ്സ് എന്താണെന്ന് നിങ്ങൾ വായിച്ചു മനസ്സിലാക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ ടീച്ചർക്കൊരു പ്രൊമോഷൻകിട്ടി സംഘടനാപരമായി, കേന്ദ്രകമ്മിറ്റി അംഗമായി. ഇപ്പോൾ തോൽക്കുമ്പോൾ ടീച്ചറെ ചിലപ്പോൾ പൊളിറ്റ് ബ്യൂറോയിലേക്ക് എടുക്കും. ആ ഓഫർ ഇല്ലെങ്കിൽ ടീച്ചർ മത്സരിക്കാനിടയില്ല, എന്നായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്.

ശൈലജ ടീച്ചർ ഇതിനുമുൻപ് മത്സരിച്ചപ്പോഴെല്ലാം നാമ നിർദ്ദേശ പത്രിക കൊടുക്കാൻ കണ്ണൂർ വരെ പോകണമായിരുന്നു. എന്നാൽ താൻ എംഎൽഎയായതോടെ ഇരിട്ടിയിൽ താലൂക്ക് ഓഫീസ് വന്നുവെന്നും അതിനാൽ ഇത്തവണ ശൈലജയ്ക്ക് കണ്ണൂർക്ക് പോകേണ്ടതില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

അതേസമയം, സണ്ണി ജോസഫിന് മറുപടിയുമായി കെ.കെ. ശൈലജ രംഗത്തെത്തി. ‘പൊളിറ്റ് ബ്യൂറോയിലെത്തുന്നത് ഒരു വലിയ കാര്യമാണ്. പക്ഷേ സംഘടനയിൽ നിയമസഭയിൽ തോറ്റിട്ടും ജയിച്ചിട്ടുമുണ്ട് എല്ലാവരും. അതിൽ യാതൊരു സംശയവുമില്ല. പാർട്ടിയുടെ ബ്രാഞ്ചിൽനിന്ന് തുടങ്ങി ലോക്കലിലും ഏരിയയിലും ജില്ലയിലുമെല്ലാം പ്രവർത്തിച്ചിട്ടാണ് സംസ്ഥാന കമ്മിറ്റിയിലും കേന്ദ്രകമ്മിറ്റിയിലുമെത്തിയത്. കേന്ദ്രകമ്മിറ്റിയിൽ എത്തിയത് തിരഞ്ഞെടുപ്പിൽ തോറ്റതിന് ശേഷമല്ല. കേന്ദ്രകമ്മിറ്റിയിൽ സ്വാഭാവികമായി എത്തിച്ചേർന്നതാണ്, ശൈലജ പറഞ്ഞു.

‘നമ്മുടെ പ്രിയപ്പെട്ട അയൽക്കാരായ ഇസ്‌ലാമിക രാജ്യങ്ങളേ, നിങ്ങൾ ഞങ്ങളുടെ സഹോദരന്മാരാണ്, നിങ്ങളുമായി ഞങ്ങൾക്ക് ഒരു തർക്കവുമില്ല’… ഇസ്‌ലാമിക രാജ്യങ്ങൾക്കിടയിലുള്ള ഭിന്നതയുടെ ഏക ഗുണഭോക്താവ് ഇസ്രയേൽ മാത്രം- മസൂദ് പെസെഷ്കിയാൻ

BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്; പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റ്, രക്തപരിശോധനാ ഫലം നെഗറ്റീവ്
30 Oct 2026
BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026