BREAKING NEWS

കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു ചിന്ത മാത്രമേയുള്ളൂ, പിണറായി ഭരണം അവസാനിക്കണം, തങ്ങളുടെ ചിന്തയും അത് തന്നെയാണ്, കോൺഗ്രസിലിപ്പോൾ വലിയ പൊട്ടിത്തെറിയാണെന്നാണ് ചിലര്‍ പറഞ്ഞു നടക്കുന്നത്- എ കെ ആന്റണി

· · 1 min read
Share: Copied!

തിരുവനന്തപുരം : സംസ്ഥാനത്തെ ജനങ്ങൾക്ക് ഒരേ ഒരു ചിന്തയേ ഉള്ളൂ എന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. പിണറായി ഭരണം അവസാനിക്കണം എന്നതാണ് ആ ചിന്ത എന്ന് അദ്ദേഹം വിശദീകരിച്ചു.

കോൺഗ്രസിനുള്ളതും ആ ചിന്ത തന്നെയാണെന്ന് അദ്ദേഹം വാർത്ത ലേഖകരോട് പറഞ്ഞു. കോൺഗ്രസിലിപ്പോൾ വലിയ പൊട്ടിത്തെറിയാണെ ന്നാണ് ചിലർ പറഞ്ഞു നടക്കുന്നതെന്ന് ആന്റണി പരിഹസിച്ചു. കോൺഗ്രസിലിപ്പോൾ നടക്കുന്നത് എന്ത് പൊട്ടിത്തെറിയാണ് – അദ്ദേഹം ചോദിച്ചു. 2001 ൽ പ്രഖ്യാപിച്ച മൂന്ന് സ്ഥാനാർത്ഥികളെ പ്രചരണം തുടങ്ങി 10 ദിവസത്തിനുശേഷം പിൻവലിച്ചിരുന്നു.

അവർ സ്ഥാനാർത്ഥിത്വത്തിൽ നിന്നു പിൻമാറി പാർട്ടിക്കൊപ്പം നിന്ന് പ്രചരണം നടത്തി. ആ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 99 സീറ്റ് ലഭിച്ചു. കോൺഗ്രസിനു 62 എംഎൽഎമാർ ഉണ്ടായി. അത് എംഎൽഎമാരുടെ എണ്ണത്തിൽ റെക്കോർഡ് ആയിരുന്നു – ആന്റണി ചൂണ്ടിക്കാട്ടി .

 

BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്; പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റ്, രക്തപരിശോധനാ ഫലം നെഗറ്റീവ്
30 Oct 2026
BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026