BREAKING NEWS

‘പത്രിക നൽകാനുള്ള മുഹൂർത്തം തെറ്റിക്കാനാവില്ല’… ബിജെപി സ്ഥാനാർഥി പത്മജ വേണു​ഗോപാൽ!! മുൻഗണനാക്രമം അനുസരിച്ച് പത്രിക സമർപ്പിക്കേണ്ടത് എൽഡിഎഫ് സ്ഥാനാർഥി… തർക്കത്തിനൊടുവിൽ സ്ഥാനം പത്മജയ്ക്ക് വിട്ടുനൽകി ഒഴിഞ്ഞുമാറി ആലങ്കോട് ലീലാകൃഷ്ണൻ

· · 1 min read
Share: Copied!

തൃശ്ശൂർ: തൃശ്ശൂർ മണ്ഡലത്തിലെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനിടെ സിപിഎം- ബിജെപി സ്ഥാനാർഥികൾ തമ്മിൽ തർക്കം. എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാലും എൽഡിഎഫ് സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണനും പത്രിക നൽകാനെത്തിയ സമയത്തെച്ചൊല്ലിയാണ് തർക്കമുണ്ടായത്. പത്മജ മുഹൂർത്തം നോക്കിയാണ് പത്രിക സമർപ്പിക്കാനെത്തിയത്. ഇതിനിടെ രാവിലെ ആദ്യം പത്രിക നൽകാനെത്തിയ യുഡിഎഫ് സ്ഥാനാർഥി പത്രിക സമർപ്പിച്ച് ഇറങ്ങാൻ വൈകിയതോടെ സമയക്രമം തെറ്റി.

മുൻകൂട്ടി നിശ്ചയിച്ച പ്രത്യേക മുഹൂർത്തത്തിൽതന്നെ പത്രിക സമർപ്പിക്കണമെന്ന് പത്മജ വേണുഗോപാൽ നിലപാടെടുത്തതോടെ തർക്കം രൂക്ഷമായി. ഗുജറാത്ത് മുഖ്യമന്ത്രിയോടൊപ്പമാണ് പത്മജ പത്രിക നൽകാനെത്തിയത്. എന്നാൽ, മുൻഗണനാക്രമം അനുസരിച്ച് എൽഡിഎഫ് സ്ഥാനാർഥിക്കാണ് പത്രിക നൽകാൻ അവസരം ലഭിക്കേണ്ടിയിരുന്നത്. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ വാഗ്വാദം നടന്നു. ഒടുവിൽ ഇരുവിഭാഗങ്ങളും സമവായത്തിലെത്തി.

എൽഡിഎഫ് സ്ഥാനാർഥികൾ മാറിനിൽക്കുകയും പത്മജ വേണുഗോപാൽ ആവശ്യപ്പെട്ട സമയത്ത് പത്രിക നൽകാൻ അനുവദിക്കുകയും ചെയ്തു. തുടർന്ന് എൻഡിഎ സ്ഥാനാർഥി പത്രിക നൽകിയതിന്ശേഷം എൽഡിഎഫ് സ്ഥാനാർഥികൾ തിരിച്ചെത്തി പത്രിക സമർപ്പണം പൂർത്തിയാക്കി.

‘നമ്മുടെ പ്രിയപ്പെട്ട അയൽക്കാരായ ഇസ്‌ലാമിക രാജ്യങ്ങളേ, നിങ്ങൾ ഞങ്ങളുടെ സഹോദരന്മാരാണ്, നിങ്ങളുമായി ഞങ്ങൾക്ക് ഒരു തർക്കവുമില്ല’… ഇസ്‌ലാമിക രാജ്യങ്ങൾക്കിടയിലുള്ള ഭിന്നതയുടെ ഏക ഗുണഭോക്താവ് ഇസ്രയേൽ മാത്രം- മസൂദ് പെസെഷ്കിയാൻ

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026