തിരുവനന്തപുരം: രാജ്ഭവനിലേക്ക് മുഖ്യമന്ത്രിയെ പ്രഭാതസവാരിക്ക് ക്ഷണിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. രാജ്ഭവനിലേത് നല്ല അന്തരീക്ഷമാണെന്നും ഒരുമിച്ച് നടക്കാമെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. രാജ്ഭവനില്‍ ഗവര്‍ണറും കുടംബവുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച 25 മിനിറ്റ് നീണ്ടു.
ആറരയോടെ മുഖ്യമന്ത്രി ഭാര്യയ്‌ക്കൊപ്പമാണ് രാജ്ഭവനില്‍ സൗഹൃദസന്ദര്‍ശനത്തിനായി എത്തിയത്. പരസ്പരം ഉപഹാരങ്ങള്‍ കൈമാറിയാണ് പിരിഞ്ഞത്. അതിനിടെ, രാജ്ഭവനില്‍ നടക്കാനൊക്കെ നല്ല സ്ഥലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോളാണ് പ്രഭാതസവാരിക്കായി ഗവര്‍ണര്‍ പിണറായിയെ ക്ഷണിച്ചത്. ഇവിടെ വന്ന് എന്നും പ്രഭാത സവാരിയാകാം താനും ഒപ്പം കൂടാമെന്ന് ഗവര്‍ണര്‍ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി മറുപടി ചിരിയിലൊൊതുക്കി.
സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടിരുന്നില്ല. റിപ്പബ്ലിക് ദിനാഘോഷത്തില്‍ തിരുവനന്തപുരത്ത് ഗവര്‍ണറാണ് പരേഡ് സ്വീകരിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ രാജ്ഭവനില്‍ അറ്റ് ഹോം സത്കാര പരിപാടി ഗവര്‍ണര്‍ നടത്തുന്നുണ്ട്. ഇതില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. പരിപാടിക്കായി 800പേരെ ക്ഷണിക്കും. ചടങ്ങിന്റെ ചെലവിനായി 20ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും.
The atmosphere here is good Let’s walk together When the governor said he could also join us for a morning ride