തന്റെ സംഗീതപരിപാടിക്കിടെ സദസിലിരുന്നു അപമര്യാദയായി പെരുമാറിയയാൾക്ക് ചുട്ടമറുപടിയുമായി യുവഗായിക പ്രഞ്ജൽ ദഹിയ. സദസിലിരുന്ന് അശ്ലീല കമന്റുകൾ പറയുകയും വേദിയിലേക്ക് ഇടിച്ചുകയറാൻ ശ്രമിക്കുകയും ചെയ്ത ആൾക്കെതിരേയാണ് ഹരിയാൺവി ഗായിക പ്രഞ്ജൽ രൂക്ഷമായി പ്രതികരിച്ചത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി.
ഒരു സംഗീത പരിപാടിക്കിടെ മധ്യവയസ്‌ക്കൻ സദസിലിരുന്ന് മോശം കമന്റുകൾ പറയുന്നത് ശ്രദ്ധയിൽപ്പെട്ട പ്രഞ്ജൽ പാടിക്കൊണ്ടിരുന്ന പാട്ടുനിർത്തി. തുടർന്ന് ‘അമ്മാവാ എനിക്ക് നിങ്ങളുടെ മകളുടെ പ്രായമേയുള്ളൂ. സ്വയം നിയന്ത്രിക്കണം’, എന്ന് രൂക്ഷമായ ഭാഷയിൽ അയാൾക്ക് മറുപടി നൽകി. ഇതിനിടെ വേദിയിലേക്ക് കയറാൻ ശ്രമിക്കരുതെന്ന് ഗായിക കാണികൾക്കും മുന്നറിയിപ്പുനൽകി. ‘നിങ്ങളുടെ സഹോദരിമാരും പെൺമക്കളുമാണ് ഇവിടെ നിൽക്കുന്നത് എന്ന് ചിന്തിക്കണം. മര്യാദയോടെ പെരുമാറണം’- ഗായിക പറയുന്നതും വീഡിയോയിൽ കേൾക്കാം.
അതേസമയം ’52 ഗജ് കാ ദമൻ’ എന്ന പാട്ടിലൂടെ ശ്രദ്ധേയയായ ഗായികയാണ് പ്രഞ്ജൽ ദഹിയ. ഷോട്ട് വീഡിയോ പ്ലാറ്റ്‌ഫോമുകളിലൂടെ ശ്രദ്ധ നേടിയ പ്രഞ്ജൽ, പിന്നീട് ഹരിയാൺവി സംഗീത മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായി. ജിപ്‌സി, ചമക് ധൂപ് കി, നാച്ചുംഗി ഡിജെ ഫ്‌ളോർ പർ എന്നിവ പ്രഞ്ജലിന്റെ ശ്രദ്ധേയ ഗാനങ്ങളാണ്.
Pranjal Dahiya goes viral for blasting misbehaving audience at live show: “Tau ji, I’m your daughter’s age… keep it under control!”
Stood her ground on stage, taught them respect—crowd cheered loudly! 🔥
pic.twitter.com/rsAU742rbf— Ghar Ke Kalesh (@gharkekalesh) December 28, 2025



















































