കൊച്ചി: ശ്വേത മേനോന് പിന്തുണയുമായി നടൻ ദേവൻ രംഗത്ത്. ശ്വേതക്കെതിരെയുള്ള പരാതി ചില പടങ്ങളിലെ സീനുകൾ വെച്ചാണ്. അത് ശ്വേത മേനോൻറെ താല്പര്യത്തിനനുസരിച്ച് ചെയ്യുന്നതല്ല മറിച്ച് സിനിമയുടെ സ്ക്രിപ്റ്റ് ആഗ്രഹിക്കുന്നത് അനുസരിച്ചാണ് ചെയ്തത്, അതിൽ സെക്സ് കൂടിപ്പോയോ കുറഞ്ഞു പോയോ എന്ന് തീരുമാനിക്കേണ്ടത് സെൻസർ ബോർഡ് എന്നാണ് ദേവൻറെ പ്രതികരണം.
മാത്രമല്ല ഈ സിനിമകളെല്ലാം ഇറങ്ങിയത് സെൻസർ ബോർഡിന്റെ അനുമതിയോടുകൂടിയാണ്. എപ്പോൾ അതല്ല പ്രശ്നം. അമ്മ തകരണമെന്ന് ആഗ്രഹിക്കുന്ന ശക്തിയാണ് ശ്വേത മേനോനെതിരെ നീങ്ങുന്നത്. അത് അനുവദിക്കില്ല. ഇക്കാര്യത്തിൽ അമ്മയിലെ മുഴുവൻ അംഗങ്ങളും ശ്വേത മേനോന് ഒപ്പം നിൽക്കും. ശ്വേതയ്ക്കെതിരായ എഫ്ഐആർ ബുർഷിറ്റാണ്, നോൺ സെൻസ് ആണ് എന്നാണ് ദേവൻ പ്രതികരിച്ചത്.
കൂടാതെ ഇപ്പോഴത്തെ നീക്കങ്ങൾ അമ്മയെ തകർക്കാനാണെന്നും അത് വിജയിക്കില്ലെന്നും ദേവൻ പറഞ്ഞു. ഈ തെരഞ്ഞടുപ്പിൽ മോഹൻലാൽ അടക്കമുള്ള വലിയ താരങ്ങൾ തന്നെ സ്ത്രീകൾ നയിക്കട്ടെ എന്ന് പറഞ്ഞതാണ്. എല്ലാവരുടെയും അഭിപ്രായം അതുതന്നെയാണ്. സ്ത്രീകൾ വരുന്നത് മത്സരിച്ച് ആയിരിക്കണം. ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിൽ ബാബുരാജ് ആണോയെന്ന് തനിക്ക് അറിയില്ല. ദുരൂഹമായ ഒരു ഗൂഢ പദ്ധതി അതിന് പിന്നിലുണ്ട്. അമ്മയുടെ കമ്മിറ്റി നിലവിൽ വന്നശേഷം ആരാണ് അതിന് പിന്നിലെന്ന് കണ്ടെത്തും എന്നും അദ്ദേഹം പറഞ്ഞു.