BREAKING NEWS

തന്നെ പഠിപ്പിക്കേണ്ട, എന്ത് പറയണമെന്ന് തനിക്കറിയാം, നീ ജനിക്കും മുമ്പ് ഞാനീ പണി തുടങ്ങിയതാണ്, ലൈബ്രറി കൗൺസിൽ സെമിനാറില്‍ പാര്‍ട്ടി പ്രസംഗം, നിര്‍ത്താന്‍ കുറിപ്പ് കൊടുത്ത ഡിവൈഎഫ്ഐ നേതാവിനെ വിമര്‍ശിച്ച് എം എം മണി

· · 1 min read
Share: Copied!

നെടുങ്കണ്ടം: ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സെമിനാറില്‍ പാർട്ടി പ്രസംഗം നടത്തി ആക്കി എം.എം. മണി എംഎൽഎ. സദസ്സിൽനിന്ന് അതൃപ്തി ഉയർന്നതോടെ കുറിപ്പ് നൽകിയ ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറിയും ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറിയുമായ രമേശ് കൃഷ്ണനെ പരസ്യമായി ശാസിച്ച് എംഎൽഎ.

ശനിയാഴ്ച നെടുങ്കണ്ടത്ത് ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു സംഭവം. ’ഇന്ത്യൻ റിപ്പബ്ലിക്കിന് ഇന്ത്യയോട് പറയാനുള്ളത്’ എന്നതായിരുന്നു വിഷയം. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം എ. ഷിജു ഖാനായിരുന്നു വിഷയാവതരണം നടത്തേണ്ടത്. ഉദ്ഘാടന പ്രസംഗത്തിന് കയറിയ എം.എൽ.എ. എന്നാൽ അല്പം സമയം കഴിഞ്ഞതോടെ വിഷയത്തിൽനിന്നു വ്യതിചലിച്ചു. പ്രസംഗം അരമണിക്കൂറും പിന്നിട്ട് പോകുന്നത് കണ്ടതോടെയാണ് രമേഷ് കൃഷ്ണൻ കുറിപ്പ് നൽകിയത്. ഇതോടെ വിർശനം രമേശിനെതിരേയായി.

രമേശ് ജനിക്കും മുമ്പുതന്നെ താനീ പണിതുടങ്ങിയതാണ് എന്നായി ആശാൻ. തന്നെ പഠിപ്പിക്കേണ്ടെന്നും എന്ത് പറയണമെന്ന് തനിക്കറിയാമെന്നുമെല്ലാം പതിവ് ശൈലിയിൽ എം.എം. മണി പറഞ്ഞു. എന്തായാലും അധികം വൈകാതെ തന്നെ അദ്ദേഹം പ്രസംഗം നിർത്തി.

BREAKING NEWS
"മുന്നിൽ കൊണ്ടുവന്ന് വയ്ക്കുന്ന ഏത് പേപ്പറിന് താഴെയും കണ്ണടച്ച് ഒപ്പിടുന്നത് തങ്ങളുടെ ശൈലിയല്ലെ", കെഎസ്ഇബിക്ക് പോലും ലഭിക്കാത്ത പ്രപ്പോസൽ പ്രതിപക്ഷ നേതാവിന് എവിടെ നിന്നാണ് ലഭിച്ചത്?? പിണറായി വിജയന് മറുപടിയുമായി വി ഡി സതീശന്‍
06 Nov 2026
BREAKING NEWS
എന്റെ സൗകര്യത്തിന് നിന്ന് തരുമോ?? കോളജ് വിദ്യാര്‍ത്ഥിനികളെ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞു, ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി, പരാതി നല്‍കിയാല്‍ ജീവിക്കാന്‍ വിടെല്ലെന്ന് ഭീഷണി, യുവാക്കള്‍ക്കെതിരെ കേസ്
06 Nov 2026
BREAKING NEWS
'മതം, മതം, മതം' മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലെ മന്ത്രിമാരാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ സഖ്യകക്ഷി'; കോൺഗ്രസ് രാജീവ് ചന്ദ്രശേഖർ
06 Nov 2026
BREAKING NEWS
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീപിടിത്തം, മൂന്ന് കോച്ചുകള്‍ കത്തിനശിച്ചു
06 Nov 2026