BREAKING NEWS

പ്രണയിച്ച് മൂന്നുവർഷം മുൻപ് വിവാഹിതരായി!! ‘ജീവിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ മനസമാധാനമില്ലാത്തതിനാൽ അവസാനിപ്പിക്കുന്നു’- ജിസ്നയുടെ ആത്മഹത്യ കുറിപ്പ്, ഭർതൃവീട്ടുകാരെ ചോദ്യം ചെയ്യും

· · 1 min read
Share: Copied!

കോഴിക്കോട്: കോഴിക്കോട് പൂനൂരിൽ ഭർതൃഗൃഹത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. തനിക്കു ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിലും മനസമാധാനമില്ലാത്തതിനാൽ അവസാനിപ്പിക്കുന്നുവെന്നാണ് മരിച്ച ജിസ്നയുടെ ആത്മഹത്യ കുറിപ്പിലെ പരാമർശം. സംഭവത്തിൽ ജിസ്നയുടെ ഭർതൃവീട്ടുകാരെ ചോദ്യം ചെയ്യാനാണ് പോലീസിൻറെ തീരുമാനം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പൂനൂരിലെ ഭർത്താവിൻറെ വീട്ടിൽ ജിസ്നയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജിസ്ന മരിക്കുമ്പോൾ വീട്ടിൽ രണ്ടര വയസുള്ള കുഞ്ഞ് മാത്രേയുണ്ടായിരുന്നുള്ളു. വൈകുന്നേരം ജോലികഴിഞ്ഞ് വീട്ടിലെത്തിയ ഭർതൃപിതാവാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ കൊട്ടിയൂർ സ്വദേശിയായ ജിസ്നയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നിരുന്നു. ജിസ്നയും ഭർത്താവ് ശ്രീജിത്തും തമ്മിൽ പ്രശ്നങ്ങളുണ്ടായിരിന്നുവെന്നും സമഗ്ര അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് കുടുംബം ബാലുശ്ശേരി പോലീസിൽ പരാതി നൽകി.

ഇതിനിടയിലാണ് ജിസ്നയുടെ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെത്തിയത്. ജീവിക്കാൻ ആഗ്രഹമുണ്ടെന്നും മനസമാധാനമില്ലെന്നുമാണ് കുറിപ്പിലുള്ളത്. സംഭവത്തിൽ ഭർത്താവ് ശ്രീജിത്തിനേയും ബന്ധുക്കളേയും ചോദ്യം ചെയ്യാനാണ് ബാലുശ്ശേരി പോലീസിൻറെ തീരുമാനം.

അതേസമയം ചോദ്യം ചെയ്യലിന് ശേഷം ആവശ്യമെങ്കിൽ മറ്റു വകുപ്പുകൾ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ് മോർട്ടത്തിന് ശേഷം ജിസ്നയുടെ മൃതദേഹം കണ്ണൂർ കേളകത്തെ വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. പ്രണയത്തിലായിരുന്ന ജിസ്നയും ശ്രീജിത്തും മൂന്നു വർഷം മുമ്പാണ് വിവാഹിതരായത്. രണ്ടു വയസുള്ള മകൻ ശ്രീജിത്തിനൊപ്പമാണുള്ളത്.

അമ്മ തകരണമെന്ന് ആഗ്രഹിക്കുന്ന ശക്തിയാണ് ശ്വേത മേനോനെതിരെ നീങ്ങുന്നത്!! ഈ നീക്കങ്ങൾക്ക് പിന്നിൽ ബാബുരാജ് ആണോയെന്ന് അറിയില്ല, പക്ഷെ ദുരൂഹമായ ഒരു ഗൂഢ പദ്ധതി അതിന് പിന്നിലുണ്ട്- നടൻ ദേവൻ

BREAKING NEWS
ട്രംപിന്റെ വീരവാദം കാര്യമായി ഫലിച്ചില്ല, പന്ത് അറബ് പാർട്ടികളുടെ കോർട്ടിൽ!! ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലിക്കുഡ് (53), പക്ഷെ 61 തികയ്ക്കണമെങ്കിൽ മറ്റുള്ളവർ കനിയണം, അറബ് പാർട്ടി പിന്തുണയോടെ ഐസൻകോട്ടിന്റെ പ്രതിപക്ഷ വിഭാഗത്തിന് ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ കഴിയുമോ? ആര് ആർക്കൊപ്പം ചേരും... ആകാംക്ഷ...
30 Oct 2026
BREAKING NEWS
അർദ്ധരാത്രിയിൽ പെൺസുഹൃത്തുമായി പാർക്കിലെത്തി, പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കം, പിണങ്ങിപ്പോയ പെൺകുട്ടി ഒരു മണിക്കൂറിനു ശേഷം തിരിച്ചെത്തിയപ്പോൾ കണ്ടത് പാർക്കിലെ ഊഞ്ഞാലിന്റെ ചെയിനിൽ ജീവനൊടുക്കിയ ആൺസുഹൃത്തിനെ, അസ്വഭാവിക മരണത്തിനു കേസ്
30 Oct 2026
BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026