BREAKING NEWS

അമ്മ തകരണമെന്ന് ആഗ്രഹിക്കുന്ന ശക്തിയാണ് ശ്വേത മേനോനെതിരെ നീങ്ങുന്നത്!! ഈ നീക്കങ്ങൾക്ക് പിന്നിൽ ബാബുരാജ് ആണോയെന്ന് അറിയില്ല, പക്ഷെ ദുരൂഹമായ ഒരു ഗൂഢ പദ്ധതി അതിന് പിന്നിലുണ്ട്- നടൻ ദേവൻ

· · 1 min read
Share: Copied!

കൊച്ചി: ശ്വേത മേനോന് പിന്തുണയുമായി നടൻ ദേവൻ രം​ഗത്ത്. ശ്വേതക്കെതിരെയുള്ള പരാതി ചില പടങ്ങളിലെ സീനുകൾ വെച്ചാണ്. അത് ശ്വേത മേനോൻറെ താല്പര്യത്തിനനുസരിച്ച് ചെയ്യുന്നതല്ല മറിച്ച് സിനിമയുടെ സ്ക്രിപ്റ്റ് ആഗ്രഹിക്കുന്നത് അനുസരിച്ചാണ് ചെയ്തത്, അതിൽ സെക്സ് കൂടിപ്പോയോ കുറഞ്ഞു പോയോ എന്ന് തീരുമാനിക്കേണ്ടത് സെൻസർ ബോർഡ് എന്നാണ് ദേവൻറെ പ്രതികരണം.

മാത്രമല്ല ഈ സിനിമകളെല്ലാം ഇറങ്ങിയത് സെൻസർ ബോർഡിന്റെ അനുമതിയോടുകൂടിയാണ്. എപ്പോൾ അതല്ല പ്രശ്നം. അമ്മ തകരണമെന്ന് ആഗ്രഹിക്കുന്ന ശക്തിയാണ് ശ്വേത മേനോനെതിരെ നീങ്ങുന്നത്. അത് അനുവദിക്കില്ല. ഇക്കാര്യത്തിൽ അമ്മയിലെ മുഴുവൻ അംഗങ്ങളും ശ്വേത മേനോന് ഒപ്പം നിൽക്കും. ശ്വേതയ്ക്കെതിരായ എഫ്ഐആർ ബുർഷിറ്റാണ്, നോൺ സെൻസ് ആണ് എന്നാണ് ദേവൻ പ്രതികരിച്ചത്.

കൂടാതെ ഇപ്പോഴത്തെ നീക്കങ്ങൾ അമ്മയെ തകർക്കാനാണെന്നും അത് വിജയിക്കില്ലെന്നും ദേവൻ പറഞ്ഞു. ഈ തെരഞ്ഞടുപ്പിൽ മോഹൻലാൽ അടക്കമുള്ള വലിയ താരങ്ങൾ തന്നെ സ്ത്രീകൾ നയിക്കട്ടെ എന്ന് പറഞ്ഞതാണ്. എല്ലാവരുടെയും അഭിപ്രായം അതുതന്നെയാണ്. സ്ത്രീകൾ വരുന്നത് മത്സരിച്ച് ആയിരിക്കണം. ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിൽ ബാബുരാജ് ആണോയെന്ന് തനിക്ക് അറിയില്ല. ദുരൂഹമായ ഒരു ഗൂഢ പദ്ധതി അതിന് പിന്നിലുണ്ട്. അമ്മയുടെ കമ്മിറ്റി നിലവിൽ വന്നശേഷം ആരാണ് അതിന് പിന്നിലെന്ന് കണ്ടെത്തും എന്നും അദ്ദേഹം പറഞ്ഞു.

BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026
BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026