BREAKING NEWS

ബസ് കാത്തുനിന്നവരുടെ നേർക്ക് ഡെലിവറി വാൻ ഇടിച്ചു കയറി രണ്ടു യുവതികൾ മരിച്ചു, ഓട്ടോ ഡ്രൈവർക്ക് ​ഗുരുതര പരുക്ക്, ഇയാളുടെ കാൽ ഒടിഞ്ഞുതൂങ്ങി, ജീവനക്കാർ ഓടി രക്ഷപ്പെട്ടു

· · 1 min read
Share: Copied!

കൊട്ടാരക്കര: പനവേലി ജംക്‌ഷനിൽ ബസ് കാത്തുനിന്നവരുടെ നേർക്ക് ഡെലിവറി വാൻ ഇടിച്ചു കയറി രണ്ടു സ്ത്രീകൾ മരിച്ചു. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരുക്കേറ്റു. കൊട്ടിയത്ത് നഴ്സായ വെട്ടിക്കവല നിരപ്പിൽ ഷാൻ ഭവനിൽ സോണിയ (43), കൊട്ടാരക്കരയിലെ ബേക്കറി ജീവനക്കാരിയായ പനവേലി ചരുവിളവീട്ടിൽ ശ്രീക്കുട്ടി (27) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. വാളകം

അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ വിജയന്റെ (57) കാൽ ഒടിഞ്ഞുതൂങ്ങി. ആറു വർഷം മുൻപും വിജയന് അപകടത്തിൽ കാലിനു പരുക്കേറ്റിരുന്നു. ഭാഗത്തുനിന്ന് കൊട്ടാരക്കരയിലേക്കു വരികയായിരുന്നു വാൻ. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. വാൻ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം വാനിലുണ്ടായിരുന്ന ജീവനക്കാർ ഓടി രക്ഷപ്പെട്ടു.

BREAKING NEWS
യമുനാ നദി 30 കിലോമീറ്റർ ശുചീകരിച്ചെന്ന് മനോജ് തിവാരി; ‘എങ്കിൽ വരൂ, കുഞ്ച് ഘാട്ടിലെ നദീജലം കുടിക്കൂ‘വെന്ന് എഎപിയുടെ വെല്ലുവിളി
30 Oct 2026
BREAKING NEWS
നേഹയെപ്പോലൊരു മകളെയല്ല, ഭദ്രകീർത്തിയെപ്പോലൊരു മകളെയാണ് വളർത്തേണ്ടത്’; വിനീത് ശ്രീനിവാസന് തുറന്ന കത്തുമായി സെൻകുമാർ
30 Oct 2026
BREAKING NEWS
‘ഇവർക്കൊന്നും ബോധമില്ലേ? ബുദ്ധിയുള്ള മനുഷ്യരല്ലേ? ഫോണിലൂടെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എങ്ങനെ വിശ്വസിക്കും? ഫോൺ ചുമരിലേക്ക് എറിഞ്ഞാൽ എല്ലാ ഭീഷണിയും തീരും; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബാങ്കുകൾ നഷ്ടപരിഹാരം നൽകണം’: സുപ്രീംകോടതി
30 Oct 2026
BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
30 Oct 2026