BREAKING NEWS

കൊച്ചിയിൽ അഭയം തേടിയ ഐറിസ് ലാവൺ യുദ്ധക്കപ്പലിലെ 133 നാവികരെ സ്വദേശത്ത് എത്തിച്ച് ഇന്ത്യ ; നന്ദി പറഞ്ഞ് ഇറാൻ

· · 1 min read
Share: Copied!

കൊച്ചി: ഇറാന് നാവിക കപ്പലായ ഐറിസ് ലാവണിലെ 133 ജീവനക്കാരെ നാട്ടിലെത്തിച്ചു . ഇന്ത്യയുടെ ഈ നടപടിക്ക് ഇറാൻ വിദേശകാര്യ മന്ത്രി നന്ദി അറിയിച്ചു. കപ്പലിലെ അത്യാവശ്യ ജോലികൾ മുൻനിർത്തി 50 ജീവനക്കാരെ കൊച്ചിയിൽ തുടരാനനുവദിച്ചു.

ഇറാനിലേയ്ക്കുള്ള നാവികർ ഒരു തുർക്കി എയർലൈൻ വിമാനത്തിലാണ് ഇന്ത്യയിൽ നിന്ന് പുറപ്പെട്ടത്. മാർച്ച് 4 ന് ശ്രീലങ്കൻ തീരത്ത് യുഎസ് അന്തർവാഹിനി മുക്കിയ ഇറാനിയൻ യുദ്ധക്കപ്പലായ ഐറിസ് ദേനയിലെ 80-ലധികം ഇറാനിയൻ നാവികരുടെ മൃതദേഹങ്ങൾ കൊളംബോയിൽ നിന്ന് കയറ്റിയ വിമാനം വെള്ളിയാഴ്ച രാത്രിയോടെ കൊച്ചിയിൽ ലാൻഡ് ചെയ്തു. അവിടെ നിന്നും ഐറിസ് ലാവണിലെ 133 നാവികർ അതിൽ കയറി.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വിശാഖപട്ടണത്ത് നടന്ന ഇന്ത്യയുടെ ഇന്റർനാഷണൽ ഫ്ലീറ്റ് റിവ്യൂവിലും മിലാൻ 2026 നാവിക അഭ്യാസത്തിലും പങ്കെടുത്ത ഇറാൻ നാവിക സംഘത്തിന്റെ ഭാഗമായിരുന്നു ഈ യുദ്ധക്കപ്പൽ. ഇതിനുശേഷം മടങ്ങവേ ഇന്ത്യൻ മഹാസമുദ്രത്തിൽ വച്ച് കപ്പലിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായി. അതേതുടർന്നാണ് കൊച്ചിയിൽ ഈ കപ്പൽ അഭയം തേടിയെത്തിയത്.

ഫെബ്രുവരി 28 ന് ഇറാനെതിരായ യുഎസ്, ഇസ്രായേൽ ആക്രമണം ആരംഭിക്കുന്നതിനോടനുബന്ധിച്ച് ഇറാൻ തങ്ങളുടെ ഐറിസ് ലാവൺ, ഐറിസ് ബുഷെഹർ, ഐറിസ് ദേന എന്നിവ നങ്കൂരമിടാൻ ഇന്ത്യയോട് അനുമതി തേടിയിരുന്നു. മാർച്ച് ഒന്നിനാണ് ഇന്ത്യ ഇറാന്റെ ഈ ആവശ്യം അംഗീകാരിച്ചത്. മൂന്ന് കപ്പലുകളിൽ ഐറിസ് ലവൺ മാത്രമാണ് ഇന്ത്യൻ തുറമുഖത്ത് നങ്കൂരമിട്ടത്. മാർച്ച് നാലിനാണ് ഈ കപ്പൽ കൊച്ചിയിലെത്തിയത്. ഈ കപ്പലിലുണ്ടായിരുന്ന 183 നാവികരെ കൊച്ചിയിലെ ഇന്ത്യൻ നാവിക സേനാ കേന്ദ്രത്തിൽ പാർപ്പിക്കുകയും ചെയ്തു.

 

കൗതുക കാഴ്ചകളുടെ സമ്പന്നഭൂമി ‘ഹോർമൂസ് ദ്വീപ്‘; മഴവിൽ നിറമുള്ള തീരം ; പ്രകൃതിയുടെ അത്ഭുയിടമായ ഇവിടുത്തെ മണൽ ഭക്ഷ്യയോ​ഗ്യം!

BREAKING NEWS
വനിതാ പോലീസുകാർ വാനിനുള്ളിലേക്ക് കയറി വന്ന് ഞങ്ങളെ വലിച്ചിഴച്ചു, തല റോഡിൽ ഇടിച്ചു, നിലത്തുകൂടെ സ്റ്റേഷൻവരെ വലിച്ചിഴച്ചതിനാൽ വസ്ത്രം കീറിപ്പോയി, എന്നെ ബേസ്മെന്റിലെ കോണിപ്പടിയുടെ അടിയിലേക്കു കൊണ്ടുപോയി രണ്ടു കരണത്തും മാറി മാറി അടിച്ചു, വലതു ചെവി കേൾക്കാതെയായി, ഷാളിട്ട് കഴുത്തിൽ മുറുക്കി... ഡൽഹിയിൽ ...
14 Oct 2026
BREAKING NEWS
വടകരയിൽ അധ്യാപികമാരുൾപ്പെട്ട എംഡിഎംഎ കേസ്; പ്രധാന പ്രതി ഫിറോസ് പിടിയിൽ; മലബാറിൽ ലഹരിമരുന്ന് മൊത്തവിതരണവുമായി ബന്ധപ്പെട്ട ഇടപാടുകൾ നിയന്ത്രിച്ചിരുന്നയാളെന്ന് പോലീസ്
14 Oct 2026
BREAKING NEWS
ഗ്യാനേഷ് കുമാറിനെ തെറിപ്പിക്കാൻ വിജയ്‍യും ഇറങ്ങും; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലേക്ക് ടിവികെയും; വിജയ്–രാഹുൽ ചിത്രങ്ങളുമായി പോസ്റ്റർ
14 Oct 2026
BREAKING NEWS
’ലഹരിയിൽ വാഹനമോടിച്ച് അപകടമരണം ഉണ്ടാക്കിയാൽ കടുത്ത ശിക്ഷ ഉറപ്പാക്കും; വാഹനം കണ്ടുകെട്ടും; കർശന നിയമം സർക്കാർ പരിഗണനയിൽ’ – ഗതാഗത മന്ത്രി
14 Oct 2026