മുംബൈ: വിമാനത്താവളത്തിൽ നിന്നു പുറത്തേക്കിറങ്ങിയപ്പോൾ ആരാധികയുടെ കയ്യിൽ നല്ല വെളുത്തുതുടുത്ത ഒരു പോമറേനിയൻ നായ… ഒന്നു കൊഞ്ചിക്കാൻ കൈ നീട്ടിയതേയുള്ളു, പണിയായേനെ… പട്ടിയെ കൊഞ്ചിക്കാൻ പോയ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ കടികിട്ടാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. വെള്ളിയാഴ്ച വഡോദര വിമാനത്താവളത്തിലായിരുന്നു സംഭവം.
ഇന്ത്യ – ന്യൂസീലൻഡ് ഒന്നാം ഏകദിനത്തിനായി വഡോദരയിലെത്തിയതായിരുന്നു താരം. വിമാനത്താവളത്തിൽ നിന്ന് ഇറങ്ങി വരുമ്പോൾ ഓട്ടോഗ്രാഫിനായി ആരാധകർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഒരു ആരാധികയുടെ കൈയിലുണ്ടായിരുന്ന പോമറേനിയൻ ഇനത്തിൽപ്പെട്ട നായയെ കൊഞ്ചിക്കാൻ ശ്രേയസ് ശ്രമിച്ചു. തൊടാൻ ശ്രമിച്ച ശ്രേയസിന്റെ കൈയിൽ കടിക്കാൻ നായ ചാടുകയായിരുന്നു. എന്നാൽ കൃത്യസമയത്ത് കൈ വലിച്ച ശ്രേയസ് തലനാരിഴയ്ക്ക് കടിയേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അതേസമയം ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കിടെ പരുക്കേറ്റ ശ്രേയസ് ദീർഘകാലം ടീമിന് പുറത്തായിരുന്നു. ഒടുവിൽ രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് കിവീസിനെതിരായ പരമ്പരയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പരുക്ക് മാറി എത്തിയ താരത്തിന് വീണ്ടും ‘പണി’കിട്ടാനുള്ള അവസരമാണ് തലനാരിഴയ്ക്ക് ഒഴിഞ്ഞുപോയത്. ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് ശ്രേയസ്.
A dog tried to bite Shreyas Iyer
A dog usually likes loyal people. Dog sensed that Iyer has not been so loyal with 2 IPL franchise and tried to bite Iyer 💔 pic.twitter.com/8rw0d9Wi2n
— Venky Mama (@venkymama100) January 10, 2026
















































