മലപ്പുറം: മലപ്പുറത്ത് അവധി എടുത്തതിന് സ്കൂൾ വിദ്യാർഥിക്ക് ക്ലാസ് ടീച്ചറിന്റെ ക്രൂര മർദനം. കടുങ്ങാത്തുകുണ്ട് ബിവൈകെഎച്ച്എസ് (BYKHS) ലെ പത്താംക്ലാസുകാരനെയാണ് ക്ലാസ് ടീച്ചർ വടിവച്ചു ക്രൂരമായി തല്ലിച്ചതച്ചത്. ക്ലാസ് ടീച്ചർ ശിഹാബ് ആണ് തല്ലിയതെന്ന് കുട്ടി പറയുന്നു.
ഇന്നലെ രാവിലെ 9:30 ഓടെ ആയിരുന്നു സംഭവം. തലേദിവസം ബസ് കിട്ടാത്തത് കൊണ്ട് സ്കൂളിൽ പോയിരുന്നില്ലെന്നു വിദ്യാർഥിയും രക്ഷിതാവും പറയുന്നു. തുടർന്ന് ഇന്നലെ ക്ലാസിലെത്തിയപ്പോൾ അദ്ധാപകൻ തല്ലുകയായിരുന്നു.
അതേസമയം, കുട്ടിയുടെ ശരീരത്തിലും കാലിലും അടികൊണ്ട പാടുകൾ കണ്ടെത്തിയിട്ടുണ്ട്. മർദമേറ്റതിൻ്റെ വേദന ഇപ്പോഴും ഉണ്ടെന്നു വിദ്യാർത്ഥി പറഞ്ഞു. അധ്യാപകനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കല്പകഞ്ചേരി പോലീസിൽ പരാതി നൽകിയെന്നും രക്ഷിതാക്കൾ പ്രതികരിച്ചു.