BREAKING NEWS

വിദ്യാർഥിയുടെ കാലിലും ദേഹത്തും അടികൊണ്ട് തിമിർത്ത പാടുകൾ, അവധിയെടുത്ത പത്താം ക്ലാസുകാരന് ക്ലാസ് ടീച്ചറിന്റെ ക്രൂര മർദനം,പോലീസിൽ പരാതി

· · 1 min read
Share: Copied!

മലപ്പുറം: മലപ്പുറത്ത് അവധി എടുത്തതിന് സ്കൂൾ വിദ്യാർഥിക്ക് ക്ലാസ് ടീച്ചറിന്റെ ക്രൂര മർദനം. കടുങ്ങാത്തുകുണ്ട് ബിവൈകെഎച്ച്എസ് (BYKHS) ലെ പത്താംക്ലാസുകാരനെയാണ് ക്ലാസ് ടീച്ചർ വടിവച്ചു ക്രൂരമായി തല്ലിച്ചതച്ചത്. ക്ലാസ് ടീച്ചർ ശിഹാബ് ആണ് തല്ലിയതെന്ന് കുട്ടി പറയുന്നു.

ഇന്നലെ രാവിലെ 9:30 ഓടെ ആയിരുന്നു സംഭവം. തലേ​ദിവസം ബസ് കിട്ടാത്തത് കൊണ്ട് സ്കൂളിൽ പോയിരുന്നില്ലെന്നു വിദ്യാർഥിയും രക്ഷിതാവും പറയുന്നു. തുടർന്ന് ഇന്നലെ ക്ലാസിലെത്തിയപ്പോൾ അദ്ധാപകൻ തല്ലുകയായിരുന്നു.

അതേസമയം, കുട്ടിയുടെ ശരീരത്തിലും കാലിലും അടികൊണ്ട പാടുകൾ കണ്ടെത്തിയിട്ടുണ്ട്. മർദമേറ്റതിൻ്റെ വേദന ഇപ്പോഴും ഉണ്ടെന്നു വിദ്യാർത്ഥി പറഞ്ഞു. അധ്യാപകനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കല്പകഞ്ചേരി പോലീസിൽ പരാതി നൽകിയെന്നും രക്ഷിതാക്കൾ പ്രതികരിച്ചു.

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026