മുംബൈ: സംശയം തോന്നി അധ്യാപകർ സ്‌കൂളിൽ നടത്തിയ പരിശോധനയിൽ വിദ്യാർത്ഥികളിൽ നിന്ന് കണ്ടെടുത്തതു കോണ്ടം ഉൾപ്പടെയുളള സാധനങ്ങൾ. നാസിക്കിലെ ഘോട്ടിയിലുളള ഒരു സ്വകാര്യ സ്‌കൂളിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിദ്യാർഥികളുടെ ബാഗുകളിൽ നിന്ന് കോണ്ടം, കത്തികൾ, പ്ലേയിംഗ് കാർഡുകൾ, സൈക്കിൾ ചെയിനുകൾ തുടങ്ങിയവയാണ് അദ്ധ്യാപകർ കണ്ടെടുത്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
സ്‌കൂളിന്റെ പ്രവർത്തനങ്ങൾക്കനുസരിച്ചല്ലാതെ ചില വിദ്യാർത്ഥികൾ എത്തിയതോടെയാണ് അദ്ധ്യാപകർ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തിയത്. മാദ്ധ്യമപ്രവർത്തകനായ രാജ് മാജിയാണ് ചിത്രങ്ങളും വീഡിയോകളും എക്സിലൂടെ പങ്കുവച്ചത്. കുട്ടികളിൽ നിന്ന് പിടിച്ചെടുത്ത സാധനങ്ങൾ മേശപ്പുറത്ത് നിരത്തി വച്ചിരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുളളത്.
അതേസമയം അദ്ധ്യാപകരുടെ ശ്രദ്ധയില്ലായ്മയാണ് ഇത്തരത്തിലുളള പ്രശ്നങ്ങൾക്ക് പിന്നിലെന്നാണ് ആരോപണം ഉയരുന്നത്. പ്രാദേശിക മാദ്ധ്യമം റിപ്പോർട്ട് ചെയ്തതനുസരിച്ച് എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികളിൽ നിന്നാണ് ഇത്തരത്തിലുള്ള സാധനങ്ങൾ പിടികൂടിയതെന്നാണ് വിവരം. ചില വിദ്യാർത്ഥികളിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്. സ്‌കൂൾ പരിസരത്ത് വച്ച് വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
മാത്രമല്ല, ഇത്തരം സംഭവം നടക്കുന്നത് ഇതാദ്യമല്ല. അടുത്തിടെ ബംഗളൂരുവിലെ ഒരു സ്‌കൂളിൽ മിന്നൽ പരിശോധന നടത്തിയപ്പോൾ അതിശയിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. വിദ്യാർത്ഥികളിൽ ചിലർ മൊബൈൽ ഫോൺ കൊണ്ടുവന്നെന്ന രഹസ്യവിവരത്തെ തുടർന്നാണ് അദ്ധ്യാപകർ പരിശോധന നടത്തിയത്. ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ നിന്ന് കോണ്ടത്തിന്റെ കവറുകൾ, ഗർഭനിരോധന ഗുളികകൾ, സിഗരറ്റുകൾ, ലൈറ്ററുകൾ എന്നിവയും കണ്ടെത്തിയിരുന്നു.
ℕ𝔸𝕊ℍ𝕀𝕂 | A shocking incident has come to light in Nashik, Maharashtra. In a private school in Ghoti, Igatpuri taluka, teachers found alarming items in students’ bags, including knives, playing cards, condoms, and bicycle chains. The teachers had decided to inspect the bags… pic.twitter.com/3HOiplTGLu
— ℝ𝕒𝕛 𝕄𝕒𝕛𝕚 (@Rajmajiofficial) April 8, 2025