BREAKING NEWS

എട്ട്, ഒൻപത് ക്ലാസുകളിലെ വിദ്യാർഥികളുടെ ബാ​ഗുകളിൽ നിന്ന് പിടിച്ചെടുത്തത് കോണ്ടം ഉൾപ്പെടെയുള്ള വസ്തുക്കൾ, കൂടാതെ സൈക്കിൾ ചെയിൻ, കത്തികൾ, പ്ലേയിം​ഗ് കാർഡുകൾ- വീഡിയോ പുറത്ത്

· · 1 min read
Share: Copied!

മുംബൈ: സംശയം തോന്നി അധ്യാപകർ സ്‌കൂളിൽ നടത്തിയ പരിശോധനയിൽ വിദ്യാർത്ഥികളിൽ നിന്ന് കണ്ടെടുത്തതു കോണ്ടം ഉൾപ്പടെയുളള സാധനങ്ങൾ. നാസിക്കിലെ ഘോട്ടിയിലുളള ഒരു സ്വകാര്യ സ്‌കൂളിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിദ്യാർഥികളുടെ ബാഗുകളിൽ നിന്ന് കോണ്ടം, കത്തികൾ, പ്ലേയിംഗ് കാർഡുകൾ, സൈക്കിൾ ചെയിനുകൾ തുടങ്ങിയവയാണ് അദ്ധ്യാപകർ കണ്ടെടുത്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

സ്‌കൂളിന്റെ പ്രവർത്തനങ്ങൾക്കനുസരിച്ചല്ലാതെ ചില വിദ്യാർത്ഥികൾ എത്തിയതോടെയാണ് അദ്ധ്യാപകർ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തിയത്. മാദ്ധ്യമപ്രവർത്തകനായ രാജ് മാജിയാണ് ചിത്രങ്ങളും വീഡിയോകളും എക്സിലൂടെ പങ്കുവച്ചത്. കുട്ടികളിൽ നിന്ന് പിടിച്ചെടുത്ത സാധനങ്ങൾ മേശപ്പുറത്ത് നിരത്തി വച്ചിരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുളളത്.

അതേസമയം അദ്ധ്യാപകരുടെ ശ്രദ്ധയില്ലായ്മയാണ് ഇത്തരത്തിലുളള പ്രശ്നങ്ങൾക്ക് പിന്നിലെന്നാണ് ആരോപണം ഉയരുന്നത്. പ്രാദേശിക മാദ്ധ്യമം റിപ്പോർട്ട് ചെയ്തതനുസരിച്ച് എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികളിൽ നിന്നാണ് ഇത്തരത്തിലുള്ള സാധനങ്ങൾ പിടികൂടിയതെന്നാണ് വിവരം. ചില വിദ്യാർത്ഥികളിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്. സ്‌കൂൾ പരിസരത്ത് വച്ച് വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

മാത്രമല്ല, ഇത്തരം സംഭവം നടക്കുന്നത് ഇതാദ്യമല്ല. അടുത്തിടെ ബംഗളൂരുവിലെ ഒരു സ്‌കൂളിൽ മിന്നൽ പരിശോധന നടത്തിയപ്പോൾ അതിശയിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. വിദ്യാർത്ഥികളിൽ ചിലർ മൊബൈൽ ഫോൺ കൊണ്ടുവന്നെന്ന രഹസ്യവിവരത്തെ തുടർന്നാണ് അദ്ധ്യാപകർ പരിശോധന നടത്തിയത്. ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ നിന്ന് കോണ്ടത്തിന്റെ കവറുകൾ, ഗർഭനിരോധന ഗുളികകൾ, സിഗര​റ്റുകൾ, ലൈ​റ്ററുകൾ എന്നിവയും കണ്ടെത്തിയിരുന്നു.

BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026
BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026