അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ പരുക്ക് . ഡൽഹിയിൽ ആർആർ 189 റൺസ് പിന്തുടരുന്നതിനിടെ, ലെഗ് സ്പിന്നർ വിപ്രജ് നിഗത്തെ വെട്ടിക്കാൻ ശ്രമിച്ച സാംസണിനു പരുക്കേൽക്കുകയായിരുന്നു. വേദന സഹിക്കാനാകാതെ ഇടതുവശത്ത് വാരിയെല്ലിന് ചുറ്റും കൈപിടിച്ച് കുനിഞ്ഞുനിന്നു. ഉടൻ ഫിസിയോയെത്തി നോക്കി കുഴപ്പമില്ലെന്നു താരം വീണ്ടും ബാറ്റിങ്ങിനു തയാറെടുത്തു.
അടുത്ത പന്ത് ഫ്രീ-ഹിറ്റായിരുന്നു, അതിൽ സഞ്ജു റൺസിനു ശ്രമിച്ചെങ്കിലുംവീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ അദ്ദേഹത്തിന് ഓടാൻ കഴിഞ്ഞില്ല, പിന്നീട് അദ്ദേഹം മുറിവേറ്റതിനാൽ റിട്ടയേഡ് ഹർട്ടാകാൻ തീരുമാനിക്കുകയായിരുന്നു. പകരം റിയാൻ പരാഗ് ടീമിലെത്തി. സാംസൺ 19 പന്തിൽ മൂന്ന് സിക്സും രണ്ടു ഫോറുമായി 31 റൺസ് നേടിയിരുന്നു ആ സമയത്ത്, യശസ്വി ജയ്‌സ്വാളിനൊപ്പം 5.3 ഓവറിൽ ആദ്യ വിക്കറ്റിൽ 61 റൺസ് കൂട്ടിച്ചേർത്തു.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ
17 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എന്ന നിലയിലാണ്. അതേസമയം ചെന്നൈ സൂപ്പർ കിംഗ്സ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ് എന്നിവരോടൊപ്പം നാല് പോയിന്റുമായി രാജസ്ഥാൻ നിലവിൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.