BREAKING NEWS

നീയൊക്കെ കളിക്കുന്നത് എനിക്കൊന്നു കാണണം!! ഓസ്‌ട്രേലിയ- വെസ്റ്റിൻഡീസ് കളിക്കിടെ ഡീപ് കവർ ഏരിയയിൽ നിലയുറപ്പിച്ച് ഒരു ‘ശുനകൻ’, നിന്റെ കളി എന്റെയടുത്തോ… നായയെ തുരത്തി ഓപ്പറേറ്റർ ഡ്രോൺ- വീഡിയോ

· · 1 min read
Share: Copied!

ഗ്രെനഡ: ഓസ്‌ട്രേലിയയും വെസ്റ്റിൻഡീസും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ക്ഷണിക്കപ്പെടാത്ത അഥിതിയായി മൈതാനം കയ്യടക്കി ഒരു നായ. മത്സരം തടസപ്പെടുത്തിയായിരുന്നു നായയുടെ എൻട്രി. നായയെ ​ഗ്രൗണ്ടിൽ നിന്ന് ഓടിക്കാൻ ഓസ്‌ട്രേലിയൻ താരങ്ങൾ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയെങ്കിലും പരാജയപ്പെട്ടു.

ഒടുവിൽ മത്സരം സംപ്രേക്ഷണം ചെയ്യുന്ന ബ്രോഡ്കാസ്റ്ററുടെ ഡ്രോൺ ഉപയോഗിച്ചാണ് നായയെ മൈതാനത്തു നിന്ന് തുരത്തിയത്. മത്സരത്തിന്റെ 33-ാം ഓവറിലായിരുന്നു സംഭവം. വിൻഡീസ് നാലിന് 124 റൺസെന്ന നിലയിലായിരുന്നു അപ്പോൾ. പെട്ടെന്നാണ് മൈതാനത്തേക്ക് നായ കടന്നുവന്നത്. ഡീപ് കവർ ഏരിയയിലൂടെയാണ് കറുത്ത നായ മൈതാനത്ത് പ്രവേശിച്ചത്. പിന്നീട് അവിടെ തന്നെ നായ നിലയുറപ്പിക്കുകയും ചെയ്തു. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസും ജോഷ് ഹേസൽവുഡും ഇതിനെ ഓടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തു‌ടർന്ന് മത്സരം സംപ്രേക്ഷണം ചെയ്യാൻ ഉപയോഗിക്കുന്ന ഓപ്പറേറ്റർ ഡ്രോൺ നായയുടെ പിന്നാലെ പറത്തുകയായിരുന്നു. ഡ്രോണിന്റെ ശബ്ദം കേട്ട് പേടിച്ച നായ വൈകാതെ സ്ഥലം വിട്ടു. ഇതിന്റെ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയിയൽ വൈറലായിക്കഴിഞ്ഞു.

BREAKING NEWS
താലിബാൻ അധികാരത്തിലേറിയ ശേഷം സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത് 26 ലക്ഷത്തിലധികം പെൺകുട്ടികൾക്ക്!! അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ മാധ്യമങ്ങൾ അവതരിപ്പിക്കുന്നത് തെറ്റായ രീതിയിൽ, ആറാം ക്ലാസുവരെ വിദ്യാഭ്യാസം നൽകുന്നുണ്ട്, അനുയോജ്യരായ അധ്യാപകരെ ലഭിക്കുന്നതുവരെ പെൺകുട്ടികളുടെ വി...
01 Nov 2026
BREAKING NEWS
ഇൻസ്പെക്ടർക്കെതിരായ പീഡന പരാതിയുമായി 16 കാരി ചെെൽഡ് ലൈനെ സമീപിച്ചു, ഉദ്യോ​ഗസ്ഥർ പരാതി കൈമാറിയത് ആരോപണ വിധേയനായ അതേ ഓഫിസർക്ക്, ക്രൈംബ്രാഞ്ച് ഓഫീസിനുള്ളിൽവച്ച് പല തവണ വീണ്ടും പീഡനത്തിനിരയാക്കി, പോലീസ് ഇൻസ്പെക്ടർക്കും ഒത്താശ ചെയ്തുകൊടുത്ത സ്ത്രീക്കുമെതിരെ കേസ്
01 Nov 2026
BREAKING NEWS
ഭർത്താവിനും കുടുംബത്തിനും ആ​ഗ്രഹം ആൺകുട്ടി വേണമെന്ന്, ലിം​ഗ നിർണയ പരിശോധനയിൽ പെൺകുട്ടിയെന്ന് കണ്ടെത്തൽ!! യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു, അമിത രക്തസ്രാവത്തെ തുടർന്ന് 24കാരിക്ക് ദാരുണാന്ത്യം, ഭർത്താവടക്കം നാലുപേർ അറസ്റ്റിൽ, ഗർഭച്ഛിദ്രം നടത്തിയത് ​ഗൈനക്കോളജിന്റെ സഹായമില്ലാതെ
01 Nov 2026
BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026