BREAKING NEWS

ലുലു മാളിൽ ഷോറൂം തുറക്കാൻ ഒരു സര്‍ക്കാര്‍ സ്ഥാപനം; കേരള ചരിത്രത്തിൽ ആദ്യം, മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും

· · 1 min read
Share: Copied!

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു പൊതുമേഖലാ സ്ഥാപനം അന്താരാഷ്ട്ര ഷോപ്പിംഗ് മാളിൽ ഷോറൂം തുറക്കാൻ ഒരുങ്ങുന്നു. കേരള സ്റ്റേറ്റ് കയർ കോർപ്പറേഷനാണ് തലസ്ഥാന നഗരിയിലെ ലുലു മാളിൽ അത്യാധുനിക മാട്രസ്സ് എക്‌സ്പീരിയൻസ് ഷോറൂം ആരംഭിക്കുന്നത്. ജൂലൈ 10-ന് വൈകുന്നേരംആറ് മണിക്ക് വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി. രാജീവ് ഷോറൂം ഉദ്ഘാടനം ചെയ്യും.

1000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ ഷോറൂം, മെത്തകളുടെ വിപുലമായ ശേഖരം ഒരുക്കുന്നതിനൊപ്പം കേരളത്തിന്റെ തനത് കയർ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും സൗകര്യമൊരുക്കും. 5000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മെത്തകൾ ഇവിടെ ഉപഭോക്താക്കൾക്ക് ലഭ്യമാകും. അന്താരാഷ്ട്ര വ്യവസായ ഭീമനായ വാൾമാർട്ടിലേക്ക് ഉൾപ്പെടെ കയർ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന കേരള സ്റ്റേറ്റ് കയർ കോർപ്പറേഷന്റെ ഉൽപ്പന്നങ്ങൾ മികച്ച ഗുണമേന്മയുള്ളവയാണ്.

കയർ കോർപ്പറേഷൻ ചെയർമാൻ ജി. വേണുഗോപാൽ അധ്യക്ഷനാകുന്ന ചടങ്ങിൽ, കയർ വകുപ്പ് ഡയറക്ടർ ആനി ജൂലാ തോമസ് ആദ്യ വിൽപ്പന നിർവഹിക്കും. ബി.പി.ടി ചെയർമാൻ അജിത് കുമാർ, കയർ വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ അനിൽ കുമാർ, കയർ കോർപ്പറേഷൻ ഡയറക്ടർമാരായ രാജേഷ് പ്രകാശ്, അനിൽ കുമാർ കെ. ഡി, കെ. എൽ ബെന്നി, വി. സി ഫ്രാൻസിസ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും. കയർ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഡോ. പ്രതീഷ് ജി. പണിക്കർ നന്ദി അറിയിക്കും. കേരളത്തിന്റെ പരമ്പരാഗത വ്യവസായമായ കയറിനും അതിന്റെ ഉൽപ്പന്നങ്ങൾക്കും പുതിയ വിപണി കണ്ടെത്താനും ആഗോളതലത്തിൽ ശ്രദ്ധ നേടാനും ഈ ഷോറൂം വലിയൊരു മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026