BREAKING NEWS

‘നാളെ മഴയാണ്, ഉച്ചയ്ക്ക് ശേഷം നിർത്താതെ മഴപെയ്യും, 450ന് ഡിക്ലെയർ ചെയ്യൂ’, പഴയ ആയുധം വീണ്ടും പുറത്തെടുത്ത് ബ്രൂക്ക്!! ഉടൻ ത​ഗ് മറുപടിയുമായി ​ഗിൽ ‘ഞങ്ങളുടെ നിർഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ, വേണേൽ സമനില എടുത്തോളൂ- വീഡിയോ

· · 1 min read
Share: Copied!

ബർമിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ റെക്കോർഡുകൾ പലതും തകർത്തെറിഞ്ഞും പുതിയവ രചിച്ചും കുതിക്കുകയാണ് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. ആദ്യ ഇന്നിങ്‌സിൽ ഡബിൾ സെഞ്ച്വറി കുറിച്ച ഗിൽ രണ്ടാം ഇന്നിങ്‌സിൽ 161 റൺസ് സ്കോർ ചെയ്താണ് മടങ്ങിയത്. ഇതോടെ ഇംഗ്ലണ്ടിന് മുന്നിൽ 608 റൺസിൻറെ കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്.

അതേസമയം ബാറ്റിങ്ങിനിടെ ശുഭ്മാൻ ഗില്ലിനെ സ്ലഡ്ജ് ചെയ്‌തെത്തിയ ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ‘450ന് ഒന്നു ഡിക്ലെയർ ചെയ്യൂ. നാളെ മഴയാണ്. ഉച്ചയ്ക്ക് ശേഷം നിർത്താതെ മഴപെയ്യും’- എന്നായിരുന്നു ബ്രൂക്കിന്റെ കമെന്റ്. ഉടനടി ഗില്ലിൻറെ മറുപടിയെത്തി. ‘ഞങ്ങളുടെ നിർഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ’. ‘സമനില എടുത്തോളൂ’…

ആദ്യ ഇന്നിങ്സിലും ബ്രൂക്ക് ഗില്ലിനെതിരെ മൈൻഡ് ഗെയിമുമായി രം​ഗത്തെത്തിയിരുന്നു. ട്രിപ്പിൾ സെഞ്ച്വറിക്ക് അരികിലായിരുന്ന ഗില്ലിനെ ബ്രൂക്ക് സ്ലഡ്ജ് ചെയ്യാൻ ആരംഭിച്ചു. ‘290 കഴിഞ്ഞാൽ പിന്നെ ക്രീസിൽ തുടരുന്നത് അത്ര എളുപ്പമല്ല’ എന്നായിരുന്നു ബ്രൂക്കിന്റെ കമന്റ്.

അതിനും ഉടൻ ഗില്ലിന്റെ ചോദ്യമെത്തി. ‘നിങ്ങൾക്ക് എത്ര ട്രിപ്പിൾ സെഞ്ച്വറികളുണ്ട്’. ആ സമയത്ത് കമന്ററി ബോക്‌സിലുണ്ടായിരുന്ന മുൻ ഇംഗ്ലീഷ് നായകൻ മൈക്ക് ആതേർട്ടൺ 2024 ൽ പാക്കിസ്ഥാനെതിരെ ബ്രൂക്ക് നേടിയ ട്രിപ്പിൾ സെഞ്ചുറിയെക്കുറിച്ച് പരാമർശിക്കുന്നുണ്ടായിരുന്നു. പിന്നീട് ബ്രൂക്കിന്റെ മൈൻഡ് ഗെയിമിൽ ഗിൽ വീഴുന്ന കാഴ്ചയാണ് പിന്നെ എഡ്ജ്ബാസ്റ്റൺ കണ്ടത്. 143ാം ഓവറിലായിരുന്നു ഗില്ലും ബ്രൂക്കും തമ്മിൽ സംഭാഷണം അരങ്ങേറിയത്. തൊട്ടടുത്ത ഓവറിലെ മൂന്നാം പന്തിൽ ഇന്ത്യൻ നായകൻ വിക്കറ്റ് നൽകി മടങ്ങി. ഇതോടെയാണ് ആ പഴയ ആയുധം വീണ്ടും പുറത്തെടുത്തത്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026