ബംഗളൂരു: ശാസ്ത്ര-സാമൂഹിക ചരിത്രവസ്തുതകളെ വളച്ചൊടിക്കാൻ പുതിയ കേന്ദ്രവുമായി ആർഎസ്എസ്. സംഘ്‌പരി വാർ ബന്ധമുള്ള പരം പ്രോജക്ടാണ് ബംഗളൂരുവിലെ ചന്നെനഹള്ളിയിൽ ശാസ്ത്രാനുഭവ കേന്ദ്രം ആരംഭിക്കുന്നത്. 13 ലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള കേന്ദ്രത്തിൽ സാങ്കേതികവിദ്യയിലൂടെ യുവാക്കളിൽ ആർഎസ്എസ് ചിന്തയ്ക്കനുസരിച്ച് ശാസ്ത്ര സത്യങ്ങളെ വക്രീകരിക്കാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഗ്രീക്ക് തത്വചിന്തകൻ പൈതഗോറസിന്റെ സിദ്ധാന്തം ബൗധായന എന്ന ഇന്ത്യൻ ഗണിതശാ സ്ത്രജ്ഞൻ കണ്ടെത്തിയതാണെന്ന് റോബോട്ടുകളെ കൊണ്ട് പറയിപ്പിക്കുന്ന തരത്തിലുള്ള കുതന്ത്രങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്ന ത്. ചരിത്രം, സംസ്കാരം, ശാസ്ത്രം, കണ്ടുപിടുത്തം എന്നിവയാണ് കേന്ദ്രത്തിലുള്ളത്. നിർമ്മിതബു ദ്ധി (എഐ), വെർച്വൽ റിയാ ലിറ്റി (വിആർ), ഓഗ്മെൻ്റഡ് റി യാലിറ്റി (എആർ) എന്നിവ ഉപ യോഗിച്ച് പുരാതന ഇന്ത്യയിലെ കഥകളും ആശയങ്ങളും അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രം ഡയറക്ടർ ജി ആർ സന്തോഷ് ദ പ്രിന്റിനോട് പറ ഞ്ഞു.
ആർഎസ്എസുമായി ബന്ധമുള്ള ജനസേവ ട്രസ്റ്റിൻ്റെ അംഗീകാരമുള്ള പരം പ്രോജക്ട് 250 കോടി ചെലവിലാണ് കേന്ദ്രം വികസി പ്പിച്ചത്. ആർഎസ്എസ് സംയുക്ത ജനറൽ സെക്രട്ടറിമാരിൽ ഒരാളായ സി ആർ മുകുന്ദിന്റെ ആശയ മാണിതെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. ബംഗളൂരുവിലെ ജയന ഗറിൽ പ്രവർത്തിക്കുന്ന പരം സയൻസ് എക്സ്‌പീരിയൻസ് സെന്ററിന് പുറമേയാണ് പുതിയ കേന്ദ്രം. ന്യൂഡൽഹിയിലും ന്യൂയോർക്കി ലും സമാനമായ കേന്ദ്രങ്ങൾ തുറ ക്കാൻ പദ്ധതിയുണ്ട്.
ഇന്ത്യാ ചരിത്രത്തിൽ ആർഎ സ്എസിന് സംഭാവനയില്ലാത്തതിനാൽ, പുരാണങ്ങളിലെ സംഭവങ്ങളെ ശാസ്ത്രവുമായി ബന്ധിപ്പിച്ച് അവതരിപ്പിച്ച് ജനങ്ങളെ ആകർഷിക്കാനാണ് നീക്കം.