കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലൂടെ ഫോമിലേക്ക് തിരിച്ചെത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. കട്ടക്ക്, ബരാബതി സ്റ്റേഡിയത്തിൽ 77 പന്തിൽ താരം സെഞ്ചുറി പൂർത്തിയാക്കി. 119 റൺസെടുത്ത താരം പിന്നീട് പുറത്തായി. ശ്രേയസ് അയ്യർ (42), അക്സർ പട്ടേൽ (20) എന്നിവരാണ് ക്രീസിൽ. 305 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 36 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 256 എന്ന നിലയിലാണ്. രോഹിത്തിന് പുറമെ ശുഭ്മാൻ ഗിൽ (60), വിരാട് കോലി (5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ഏഴു സിക്സുകളും 12 ഫോറുകളും രോഹിത് കട്ടക്കിൽ അടിച്ചുകൂട്ടി. 30 പന്തുകളിൽനിന്നായിരുന്നു രോഹിത് അർധ സെഞ്ചറിയിലെത്തിയത്. ഇതോടെ ഏകദിന ക്രിക്കറ്റിലെ സിക്സറുകളുടെ എണ്ണത്തിൽ വെസ്റ്റിൻഡീസിന്റെ ഇതിഹാസ താരം ക്രിസ് ഗെയ്‍ലിനെ രോഹിത് മറികടന്നു. 335 സിക്സുകളാണ് ഏകദിന മത്സരങ്ങളിൽനിന്ന് രോഹിത് ഇതുവരെ നേടിയിട്ടുള്ളത്. ക്രിസ് ഗെയ്‍ൽ 331 സിക്സുകൾ നേടിയിട്ടുണ്ട്. പാക്കിസ്ഥാന്റെ മുൻ താരം ഷാഹിദ് അഫ്രീദിയാണ് ഇക്കാര്യത്തിൽ ഒന്നാമൻ. 351 സിക്സുകളാണ് അഫ്രീദി കരിയറിൽ അടിച്ചുകൂട്ടിയത്.
രോഹിത് – ഗിൽ സഖ്യം ഇന്ത്യയ്ക്ക് ഗംഭീര തുടക്കമാണു നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 136 റൺസ് ചേർത്തു. 17-ാം ഓവറിലാണ് ഇംഗ്ലണ്ടിന് കൂട്ടുകെട്ട് പൊളിക്കാൻ സാധിച്ചത്. ജാമി ഓവലർടണിന്റെ പന്തിൽ ഗിൽ, ബൗൾഡാവുകയായിരുന്നു. 52 പന്തുകൾ നേരിട്ട താരം ഒരു സിക്‌സും ഒമ്പത് ഫോറും നേടി. എന്നാൽ പിന്നീട് ക്രീസിലെത്തിയ വിരാട് കോലി നിരാശപ്പെടുത്തി. ആദിൽ റഷീദിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഫിൽ സാൾട്ടിന് ക്യാച്ച് നൽകുകയായിരുന്നു താരം. അംപയർ ഔട്ട് വിളിച്ചില്ലെങ്കിലും ഇംഗ്ലണ്ട് റിവ്യൂ ചെയ്തു. റിവ്യൂയിൽ പന്ത് ബാറ്റിലുരസിയെന്ന് വ്യക്തമായതോടെ അംപയർക്ക് തീരുമാനം മാറ്റേണ്ടി വന്നു. സെഞ്ചുറി പൂർത്തിയാക്കി അൽപ സമയത്തിന് ശേഷം രോഹിത്തും മടങ്ങി.
34 ലക്ഷം രൂപ തട്ടിയെടുത്തു… അനന്തു നടത്തിയ പാതിവില തട്ടിപ്പിൽ മുൻ ജഡ്ജിയും പ്രതി, അനന്തകുമാറിന് ഇതുവരെ നൽകിയത് രണ്ടു കോടി രൂപ, സാമ്പത്തിക തട്ടിപ്പിന് മറയായി തട്ടിക്കൂട്ട് കമ്പനികളും അനന്തുവിന്റെ പേരിൽ
ഏകദിനത്തിൽ തന്റെ 32-ാം സെഞ്ചുറിയാണ് 37 കാരനായ രോഹിത് നേടിയത്. ഫോം കണ്ടെത്താനാവാതെ കുഴയുമ്പോവാണ് സെഞ്ചുറിയുമായി താരം തിരിച്ചെത്തുന്നത്. എന്തായാലും ഐസിസി ചാംപ്യൻസ് ട്രോഫിക്കൊരുങ്ങുന്ന ഇന്ത്യയ്ക്ക് രോഹിത്തിന്റെ ഫോം തുണയാവും. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് (69), ബെൻ ഡക്കറ്റ് (65), ലിയാം ലിവിംസ്റ്റൺ (41) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 49.5 ഓവറിൽ എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റക്കാരൻ വരുൺ ചക്രവർത്തി ഒരു വിക്കറ്റെടുത്തു.
വാഹനം കൊക്കയിലേക്ക് മറിഞ്ഞ് യുഎഇയില്‍ മലയാളി മരിച്ചു, മരണകാരണം അപകടസമയത്തുണ്ടായ ഹൃദയാഘാതം
ആദ്യം ബാറ്റ് വീശിയ ഇംഗ്ലണ്ട് ഒന്നാം വിക്കറ്റിൽ ഫിലിപ് സാൾട്ട് (26) – ഡക്കറ്റ് സഖ്യം 81 റൺസ് ചേർത്തു. എന്നാൽ ആദ്യ ഏകദിനം കളിക്കുന്ന വരുണാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. രവീന്ദ്ര ജഡേജയ്ക്ക് ക്യാച്ച്. മൂന്നാമതായി ക്രീസിലെത്തിയ ജോ റൂട്ട് നിർണായക സംഭവാന നൽകി. ഡക്കറ്റ് – റൂട്ട് സഖ്യം മികച്ച കൂട്ടുകെട്ടിലേക്ക് നീങ്ങുന്നതിനിടെ രവീന്ദ്ര ജഡേജ ബ്രേക്ക് ത്രൂമായെത്തി. ഡക്കറ്റിനെ, ഹാർദിക് പാണ്ഡ്യയുടെ കൈകളിലേക്ക് അയച്ചു. തുടർന്ന് ഹാരി ബ്രൂക്ക് (31) – റൂട്ട് സഖ്യം 66 റൺസ് കൂട്ടിചേർത്തു. 30-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ബ്രൂക്കിനെ ഹർഷിത് റാണ മടക്കുകയായിരുന്നു. ക്യാപ്റ്റൻ ജോസ് ബട്‌ലർക്കും (34) വലിയ സംഭാവന ചെയ്യാൻ സാധിച്ചില്ല.
തുടർന്നെത്തിയ ജാമി ഓവർട്ടൺ (6), ഗസ് അറ്റ്കിൻസൺ (3) എന്നിവർക്ക് തിളങ്ങാനായില്ല. ഇതോടെ ഏഴിന് 272 എന്ന നിലയിലായി ഇംഗ്ലണ്ട്. അവസാന മൂന്ന് വിക്കറ്റുകളും റണ്ണൗട്ടിൽ അവസാനിക്കുകയായിരുന്നു. ആദിൽ റഷീദ് (14), ലിയാം ലിവിംഗ്‌സ്റ്റൺ (41), മാർക്ക് വുഡ് (0) എന്നിവരാണ് റണ്ണൗട്ടായത്. സാകിബ് മെഹ്മൂദ് (0) പുറത്താവാതെ നിന്നു.