CRIME

34 ലക്ഷം രൂപ തട്ടിയെടുത്തു… അനന്തു നടത്തിയ പാതിവില തട്ടിപ്പിൽ മുൻ ജഡ്ജിയും പ്രതി, അനന്തകുമാറിന് ഇതുവരെ നൽകിയത് രണ്ടു കോടി രൂപ, സാമ്പത്തിക തട്ടിപ്പിന് മറയായി തട്ടിക്കൂട്ട് കമ്പനികളും അനന്തുവിന്റെ പേരിൽ

· · 1 min read
Share: Copied!

മലപ്പുറം: പാതിവില തട്ടിപ്പിൽ റിട്ടയേഡ് ജസ്റ്റിസ് സിഎൻ രാമചന്ദ്രനേയും പ്രതിയാക്കി പോലീസ് കേസെടുത്തു. വലമ്പൂർ സ്വദേശി ഡാനിമോൻ നൽകിയ പരാതിയിലാണ് പെരിന്തൽമ്മണ്ണ പോലീസ് നടപടി. ഡാനിമോൻ പ്രസിഡന്റായ കെഎസ്എസ് അങ്ങാടിപ്പുറം എന്ന ഏജൻസിയിലൂടെ 34 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. 2024 ഏപ്രിൽ മുതൽ നവംബർ മാസം വരെ പല തവണകളായി പണം തട്ടിച്ചെന്ന് പരാതിയിൽ പറയുന്നു. നാഷണൽ എൻജിഒ കോൺഫഡറേഷൻ മലപ്പുറം രക്ഷാധികാരിയെന്ന പേരിലാണ് സിഎൻ രാമചന്ദ്രൻ നായരെ കേസിൽ മൂന്നാം പ്രതിയാക്കിയത്. കേസിൽ സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ അനന്തകുമാർ ഒന്നാം പ്രതിയും അനന്തു കൃഷ്ണനെ രണ്ടാം പ്രതിയുമാണ്.

അതേസമയം, കസ്റ്റഡിയിലുള്ള അനന്തുകൃഷ്ണനുമായി കൊച്ചിയിലെ ഓഫീസുകളിലും വീട്ടിലും തെളിവെടുപ്പ് പുരോഗമിക്കുകയാണ്. പാതി വില തട്ടിപ്പിലൂടെ സമാഹരിച്ച പണത്തിൽ നിന്ന് 2 കോടി സായി ഗ്രാമം ഗോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന് നൽകിയെന്ന് അനന്തു നേരത്തെ മൊഴി നൽകിയിരുന്നു. ഇക്കാര്യം തെളിവെടുപ്പിനിടെ മാധ്യമങ്ങൾക്ക് മുന്നിലും അനന്തു ആവർത്തിച്ചു. രാഷ്ട്രീയക്കാർക്കും പണം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും ആർക്കെല്ലാമെന്നത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ അനന്തുവിൻറെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്നും ആനന്ദകുമാറിന് പണം നൽകിയെന്ന കാര്യത്തിൽ സ്ഥിരീകരണമായെന്ന് അന്വേഷണസംഘം അറിയിച്ചു.

മാത്രമല്ല പോലീസ് അന്വേഷണത്തിൽ സാമ്പത്തിക തട്ടിപ്പിനായി തട്ടിക്കൂട്ട് കമ്പനികളും കൂട്ടായ്മകളും അനന്തുകൃഷ്ണൻ രൂപീകരിച്ചിരുന്നുവെന്ന് കണ്ടെത്തി. കൊച്ചി ഗിരിനഗർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന സോഷ്യൽ ബീ എന്ന ലിമിറ്റഡ് ലയബലിറ്റി പാർട്ട്നർഷിപ്പ് കമ്പനിയാണ് ഇതിൽ പ്രധാനം. ഒരു ലക്ഷം രൂപയാണ് സ്ഥാപനത്തിൻറെ പ്രവർത്തന മൂലധനമായി രേഖകളിൽ കാട്ടിയിരിക്കുന്നത്. എന്നാൽ ഈ സ്ഥാപനത്തിൻറെ മറവിൽ മാത്രം കോടികൾ അനന്തുകൃഷ്ണൻ സമാഹരിച്ചിട്ടുണ്ടെന്നാണ് പേലീസ് നി​ഗമനം. അനന്തുകൃഷ്ണൻറെ അറസ്റ്റിനു പിന്നാലെ ഈ സ്ഥാപനം പൂട്ടിയ നിലയിലാണ്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026