BREAKING NEWS

കോൺ​ഗ്രസ് 12 വർഷങ്ങൾക്കു മുൻപ് 15 വർഷക്കാലം ഡൽഹിയുടെ ഭരണം നിയന്ത്രിച്ചിരുന്ന പാർട്ടി… പിന്നീടിങ്ങോട്ട് നോക്കിയാൽ മൂന്നു തവണ പൂജ്യം സീറ്റ്… ഇന്ന് മത്സരിച്ച 70 സ്ഥാനാർഥികളിൽ 67 പേർക്കും കെട്ടിവച്ച തുക നഷ്ടം…

· · 1 min read
Share: Copied!

ന്യൂഡൽഹി: 12 വർഷങ്ങൾക്കു മുൻപ് തലസ്ഥാനത്തിന്റെ ഭരണ ചക്രം തിരിച്ചിരുന്ന കോൺ​ഗ്രസ് പാർട്ടിക്ക് ഇത്തവണത്തെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം. മത്സരിച്ച 70 സ്ഥാനാർഥികളിൽ 67 പേർക്കും കെട്ടിവച്ച തുക നഷ്ടപ്പെട്ടുവെന്നു പിടിഐ റിപ്പോർട്ട് ചെയ്തു.

മൂന്നാം തവണയും പൂജ്യം സീറ്റുകളിലേക്ക് ഒതുങ്ങിയ കോൺഗ്രസിന് ഏറെ തിരിച്ചടി നൽകുന്നതാണ് പുതിയ കണക്ക്. തിരഞ്ഞെടുപ്പിൽ മത്സരിച്ച ആകെ 699 സ്ഥാനാർഥികളിൽ 555 പേർക്കും കെട്ടിവച്ച തുക നഷ്ടപ്പെട്ടിട്ടുണ്ട്. അതേസമയം ബിജെപി, എഎപി സ്ഥാനാർഥികൾക്കാർക്കും കെട്ടിവച്ച തുക നഷ്ടപ്പെട്ടിട്ടില്ലെന്നും പിടിഎ റിപ്പോർട്ട് ചെയ്യുന്നു.

കസ്തൂർബ നഗറിൽ മത്സരിച്ച അഭിഷേക് ദത്ത്, നംഗ്ലോയ് ജാട്ടിൽ മത്സരിച്ച രോഹിത് ചൗധരി, ബദ്‌ലിയിൽ മത്സരിച്ച ദേവേന്ദ്ര യാദവ് എന്നീ കോൺഗ്രസ് സ്ഥാനാർഥികൾക്കു മാത്രമാണു കെട്ടി വച്ച തുക നഷ്ടപ്പെടാതിരുന്നത്. 1951ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ചു, മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികളും തിരഞ്ഞെടുപ്പ് കമ്മീഷനിൽ സെക്യൂരിറ്റി തുകയായി 10,000 രൂപ കെട്ടിവയ്ക്കണം. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സ്ഥാനാർത്ഥികൾ 5,000 രൂപയാണ് കെട്ടിവയ്ക്കേണ്ടത്. സാധുവായ വോട്ടുകളിൽ ആറിലൊന്നു ലഭിക്കാതിരിക്കുന്ന സ്ഥാനാർഥികൾക്കാണ് ഈ കെട്ടിവച്ച തുക നഷ്ടപ്പെടുക. ഇത്തരത്തിലാണ് കോൺ​ഗ്രസ് സ്ഥാനാർഥികൾക്ക് കെട്ടിവച്ച തുകകൾ നഷ്ടമായത്.
34 ലക്ഷം രൂപ തട്ടിയെടുത്തു… അനന്തു നടത്തിയ പാതിവില തട്ടിപ്പിൽ മുൻ ജഡ്ജിയും പ്രതി, അനന്തകുമാറിന് ഇതുവരെ നൽകിയത് രണ്ടു കോടി രൂപ, സാമ്പത്തിക തട്ടിപ്പിന് മറയായി തട്ടിക്കൂട്ട് കമ്പനികളും അനന്തുവിന്റെ പേരിൽ

അനന്തു ‘വിശാല ഹൃദയൻ’… കൊടി ഏതായാലും തിരഞ്ഞെടുപ്പായാൽ പണമിറക്കും, എറണാകുളം, ഇടുക്കി ജില്ലകളിൽ അൻപതോളം കേസുകൾ- പാർട്ടികളെ ബാധിക്കുന്നതിനാൽ ലിസ്റ്റ് പുറത്തുവിടാതെ പോലീസ്, കെഎൻ ആനന്ദകുമാറിന് മാസം നൽകിയത് 10 ലക്ഷം, രേഖകൾ ഒന്നും വിടാതെ അനന്തുവിന്റെ കയ്യിൽ ഭദ്രം

BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
മുൻ പരിചയമുള്ളപോലെ വലിയ ലോഹ്യമൊക്കെ പറഞ്ഞ് കടയിൽ കയറി രണ്ട് ഷർച്ച് വാങ്ങി; പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വന്ന് ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഇറങ്ങി, മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
27 Oct 2026
BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026