BREAKING NEWS

മൂന്ന് ദിവസം മുമ്പുണ്ടാക്കിയ സാമ്പാര്‍ നല്‍കി, പ്രകോപിതനായ ഭര്‍ത്താവ് വഴക്കു പറയുകയും മര്‍ദിക്കുകയും ചെയ്തു, പിന്നാലെ കളനാശിനി കഴിച്ച് ജീവനൊടുക്കി 27കാരി

· · 1 min read
Share: Copied!

ബെംഗളൂരു: മൂന്നുദിവസം പഴക്കമുള്ള സാമ്പാർ വിളമ്പിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവതി ജീവനൊടുക്കി. ബെംഗളൂരുവിൽ താമസിക്കുന്ന രംഗസ്വാമിയുടെ ഭാര്യ കാവ്യ(27)യാണ് കളനാശിനി കഴിച്ച് ജീവനൊടുക്കിയത്. ഭർത്താവുമായുണ്ടായ തർക്കത്തിന് പിന്നാലെയാണ് യുവതി കളനാശിനി കഴിച്ചതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് വീട്ടിൽ വിളമ്പിയ സാമ്പാറിനെച്ചൊല്ലി കാവ്യയും ഭർത്താവ് രംഗസ്വാമിയും തമ്മിൽ വഴക്കുണ്ടായത്.

മൂന്നുദിവസം മുൻപ് പാകംചെയ്ത സാമ്പാർ ഭക്ഷണത്തിനൊപ്പം വിളമ്പിയതാണ് രംഗസ്വാമിയെ പ്രകോപിപ്പിച്ചത്. ഇതേത്തുടർന്ന് രംഗസ്വാമി കാവ്യയെ രൂക്ഷമായി വഴക്കുപറഞ്ഞെന്നും മർദിക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. ഇതിനുപിന്നാലെയാണ് കാവ്യ വീട്ടിൽ കാർഷികാവശ്യത്തിനായി കരുതിയിരുന്ന കളനാശിനി കഴിച്ചത്.

കളനാശിനി കഴിച്ച കാവ്യയ്ക്ക് ഛർദിയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ടതോടെയാണ് വീട്ടുകാർ സംഭവമറിഞ്ഞത്. അവശയായ യുവതിയെ ഉടൻതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026