BREAKING NEWS

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് മാസം 1000രൂപ‌.ക്ഷേമപെൻഷൻ 3000,മുതിർന്ന പൗരൻമാർക്ക് പ്രത്യേക വകുപ്പ് : കേരളത്തിനായി രാഹുൽ ​ഗാന്ധിയുടെ അഞ്ച് ഉറപ്പ്

· · 1 min read
Share: Copied!

തിരുവനന്തപുരം:  കേരളത്തിന് അഞ്ച് ഉറപ്പുകൾ പ്രഖ്യാപിച്ച് രാഹുൽഗാന്ധി. പുതു യുഗയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ഉദ്ഘാടനം ചെയ്യവേയാണ് രാഹുലിന്റെ പുതു പ്രഖ്യാപനങ്ങൾ. കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് മാസം 1000രൂപ‌, ക്ഷേമപെൻഷൻ മാസം 3000രൂപയാക്കും, ഒരു കുടുംബത്തിന് 25 ലക്ഷംവരെയുള്ള ആരോഗ്യ ഇൻഷുറൻസ്, ചെറുപ്പക്കാർക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 5 ലക്ഷംരൂപവരെ പലിശരഹിത വായ്പ, മുതിർന്ന പൗരൻമാർക്ക് പ്രത്യേക വകുപ്പ് ആരംഭിക്കും എന്നിവയാണ് രാഹുൽ ​ഗാന്ധി പ്രഖ്യാപിച്ച വാ​ഗാദാനങ്ങൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രാഹുൽ ഗാന്ധി കടുത്ത ആരോപണങ്ങളുയർത്തി. യുഎസുമായി വ്യാപാര കരാർ ഒപ്പിട്ടതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. അമേരിക്ക പറയുന്നവരിൽനിന്നു മാത്രമേ എണ്ണ വാങ്ങൂ എന്ന് പ്രധാനമന്ത്രി ധാരണയിലെത്തി. ജനങ്ങളുടെ ഡേറ്റ ഇന്ത്യൻ സർക്കാർ യുഎസിന് അടിയറവുവച്ചു. എപ്സ്റ്റീൻ ഫയലുകൾ ഇനിയും പുറത്തു വരാനുണ്ട്. ഫയലുകളിൽ പ്രധാനമന്ത്രിയുടെ പേരുമുണ്ട്. പരിഭ്രമിച്ചാണ് അമേരിക്കയുമായുള്ള കരാറിൽ പ്രധാനമന്ത്രി ഒപ്പിട്ടത്. ട്രംപാണ് പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത്. അതുപോലെയാണ് പ്രധാനമന്ത്രി കേരള മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

‘‘ എന്നെ 55 മണിക്കൂർ ഇ.ഡി ചോദ്യം ചെയ്തു. എന്നാൽ, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഇ.ഡി ഒരു നടപടിയും സ്വീകരിച്ചില്ല. കാരണം വ്യക്തമാണ്, അവർ ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. സിപിഎം–ബിജെപി എന്നല്ല, കേരളത്തിൽ ‘സിജെപി’ എന്നാണ്. അവർ ഒറ്റക്കെട്ടാണെന്ന് എല്ലാപേർക്കും അറിയാം’’– രാഹുൽ പറഞ്ഞു.

മൂന്ന് ദിവസം മുമ്പുണ്ടാക്കിയ സാമ്പാര്‍ നല്‍കി, പ്രകോപിതനായ ഭര്‍ത്താവ് വഴക്കു പറയുകയും മര്‍ദിക്കുകയും ചെയ്തു, പിന്നാലെ കളനാശിനി കഴിച്ച് ജീവനൊടുക്കി 27കാരി

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026