അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്ക്. അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ഏറെ വൈറലാവുകയും ചെയ്തിട്ടുണ്ട്. സുധിയുടെ മരണശേഷം നാടകവും ഫോട്ടോഷൂട്ടുകളും റീലുകളുമൊക്കെയായി മുന്നോട്ട് പോകുന്ന രേണുവിനെതിരെ പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും ഇരയായി. ഇപ്പോൾ രേണുവിന്റെ വിഷു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം തന്നെ ശ്രദ്ധനേടിയ ചിത്രങ്ങൾക്ക് വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.
ലോങ് സ്കർട്ടും ബ്ലൗസുമണിഞ്ഞ്, വസ്ത്രത്തിനിണങ്ങുന്ന വിധം കല്ലുകൾ പതിച്ച നെക്‌ലസും കമ്മലും ഹിപ്ചെയിനുമിട്ട് വിഷു ആശംസകൾ അറിയിച്ചു കൊണ്ടാണ് രേണു ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചത്. ‘ശക്തരായ സ്ത്രീകൾക്ക് ആറ്റിറ്റ്യൂഡ് അല്ല, അവർക്ക് മാനദണ്ഡങ്ങളുണ്ട്.’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ എത്തിയത്.
എന്നാൽ ചിത്രങ്ങൾക്കു താഴെ രേണുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും എത്തി. ‘ഈ ചിത്രങ്ങൾ കണ്ട് പ്രോത്സാഹിപ്പിക്കുന്നവർ ഇത്തരം ഫോട്ടോകൾ കാണാൻ ആഗ്രഹിച്ചവരാണ്. അവർ നിങ്ങളെ മാർക്കറ്റ് ചെയ്യുകയാണ്.’– എന്നാണ് ചിത്രത്തിനു താഴെ വന്ന ഒരു കമന്റ്. ‘തുണി ഊരിയാണോ സ്ട്രോങ് വുമൺ ആകുന്നത്’ എന്നായിരുന്നു മറ്റു ചിലരുടെ ചോദ്യം. തുണികുറഞ്ഞാൽ ശക്തയായ സ്ത്രീ എന്നാണോ അർഥം എന്നും ചിലർ ചോദിച്ചു. ഇതിപ്പോ ഉടുക്കാൻ മറന്നുപോയതാണോ, അതോ ഉടുത്തത് അഴിഞ്ഞു പോയത് ആണോ, ഇനീപ്പോ ഉടുക്കാൻ ഇഷ്ടം ഇല്യാഞ്ഞിട്ടാണോ.. ഒന്നും അങ്ങട് മനസ്സിലാകുന്നില്യ. ഒന്നുറപ്പാണ് കൊല്ലം സുധിയോട് ആളുകൾക്ക് ഒരിഷ്ടം ഉണ്ടായിരുന്നു. അത് കൂടി ഇല്യാണ്ടാകും. ഇവർ എപ്പോഴും പറയുന്നുണ്ടല്ലോ പ്രായപൂർത്തി ആയൊരു മകൻ ഉണ്ടെന്ന്. അഭിമാനം ഉള്ള ഒരു മക്കളും അമ്മയെ ഉത്തരം വേഷത്തിലും ഭാവത്തിലും കാണാൻ ഇഷ്ടപ്പെടുന്നില്ല. അവന് പരിമിതികൾ ഉള്ളത് കൊണ്ട് മാത്രം ആ പാവം ഒന്നും മിണ്ടാതെ ഇരിക്കുന്നത് ആകാം. രേണു നീ കാണിച്ചു കൂട്ടുന്നതിനൊക്കെ ഒരു പ്രതിഫലം തീർച്ചയായും നിന്നെ കാത്തിരിക്കുന്നുണ്ട്. അന്ന് നിന്നെ തലയിൽ വച്ചവരൊക്കെ തറയിൽ അടിക്കും. നോക്കിക്കോ, ഇത് വളരെ മോശമായി പോയി. ഇത്രയും വേണ്ടായിരുന്നു എന്നിങ്ങനെ നീളുന്നു കമെന്റുകൾ.
അതേ സമയം ചിത്രത്തെ പോസറ്റീവായി കാണുന്നവരുമുണ്ട്. അതേസമയം എഡ്ഡി ജോൺ ഒഫീഷ്യൽ പേജിൽ ഷൂട്ടിങ് വീഡിയോയും ആഡ് ചെയ്തിട്ടുണ്ട്.
View this post on Instagram