തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെ പഠിപ്പിക്കാൻ രാജീവ് ചന്ദ്രശേഖർ വരേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാജീവ് ചന്ദ്രശേഖർ മുണ്ട് അഴിച്ച് തലയിൽ കെട്ടിയാലും കുഴപ്പമില്ല. ഡയലോഗ് പറഞ്ഞു കൊടുത്ത പിആർ ഏജൻസി പൊട്ടികരഞ്ഞു കാണും.
കഷ്ടപെട്ട് ഡയലോഗ് പഠിപ്പിച്ചിട്ട് അത് അവതരിപ്പിച്ചത് ദയനീയമായി.രാജീവ് ചന്ദ്രശേഖർ എംപി ആയത് ബാക്ഡോറിലൂടെയാണ്. കൂടുതൽ പറയിപ്പിക്കേണ്ടെന്ന് വി ഡി സതീശൻ പറഞ്ഞു. കെഎം എബ്രഹാമിനെതിരായ സിബിഐ എഫ്ഐആർ കണ്ടെത്തലുകൾ ഗുരുതരം. കെഎം എബ്രഹാം തൽസ്ഥാനത്ത് തുടരുന്നത് സംസ്ഥാനത്തിന് അപമാനകരം.
സ്വയം രാജി വെക്കണം. അല്ലെങ്കിൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം. രാജി ചോദിക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണോ? ലാവ്‌ലിൻ കേസിലെ സാക്ഷി എന്ന ഭയമുണ്ടോ മുഖ്യമന്ത്രിക്കെന്നും സതീശൻ ചോദിച്ചു. പതിനായിരം സെക്കന്റ് കോൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കുകയാണ് കെഎം എബ്രഹാം. ഗുരുതരമായ ഫോൺ ചോർത്തൽ നടന്നുവെന്നും അദ്ദേഹം വിമർശിച്ചു.