CRIME

കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്ത വൈരാഗ്യം: എക്സൈസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആക്രമിക്കാൻ ശ്രമിച്ച് ലഹരിക്കേസ് പ്രതി, ഒടുവിൽ നാടകീയമായ രക്ഷപെടൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ലഹരി കേസിൽ പിടിയിലായ പ്രതി ആക്രമിക്കാൻ ശ്രമിച്ചു. രണ്ടു ദിവസം മുമ്പ് കഞ്ചാവുമായി പിടിയിലായ അൽത്താഫാണ് ആക്രമണത്തിന് ശ്രമിച്ചത്. തലനാരിഴ്ക്കാണ് ഉദ്യോഗസ്ഥനും കുടുംബവും ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഉദ്യോഗസ്ഥനും കുടുംബവും കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.

കാറിന് പിന്നാലെ ബൈക്കിൽ അൽത്താഫ് പിന്തുടരുകയായിരുന്നു. ഇതിനിടെ ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നാണ് പരാതി. കാറിനെ ചേസ് ചെയ്ത് ബാലരാമപുരം വരെ അൽത്താഫ് എത്തി. ബാലരാമപുരത്ത് വെച്ച് എക്സൈസ് ഉദ്യോഗസ്ഥൻ അറിയിച്ചതനുസരിച്ച് പൊലീസ് എത്തിയതോടെ അൽത്താഫ് പിന്തിരിഞ്ഞു. തുടര്‍ന്നാണ് ഉദ്യോഗസ്ഥൻ കാറിൽ യാത്ര തുടര്‍ന്നത്. പൊലീസ് കൃത്യസമയത്ത് എത്തിയതിനാലാണ് ആക്രമണത്തിൽ നിന്ന് ഉദ്യോഗസ്ഥനും കുടുംബവും രക്ഷപ്പെട്ടത്.

വൈകിട്ട് അൽത്താഫിനെ തേടി എക്സൈസ് സംഘം വീട്ടിലെത്തിയപ്പോള്‍ വീട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് ത‍ടഞ്ഞു. ഇതിനിടെ അൽത്താഫ് ഓടി രക്ഷപ്പെട്ടു. ആക്രമണ ശ്രമത്തിനെതിരെ നെയ്യാറ്റിൻകര പൊലീസിൽ എക്സൈസ് ഉദ്യോഗസ്ഥൻ പരാതി നൽകി.

BREAKING NEWS
ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നത് ഏക മകളുടെ പിറന്നാൾ ദിനത്തിൽ, വാക്കുതർക്കത്തിനിടെ ഷാജൻ കയ്യിൽ കിട്ടിയ കത്തിയെടുത്ത് സുബിനയുടെ കഴുത്തിൽ കുത്തിയിറക്കി, അരമണിക്കൂർ നേരം ആരെയും വിവരമറിയിക്കാതെ കാത്തിരുന്നു, പിന്നീട് കൂട്ടുകാരനെ വിളിച്ചറിയിച്ചു, ആശുപത്രിയിലെത്തിക്കുമ്പോൾ നേരിയ മിടിപ്പ് മാത്രം...
04 Nov 2026
BREAKING NEWS
സീനിയര്‍ വിദ്യാര്‍ത്ഥിനിയുമായി സൗഹൃദം, നഴ്സിങ് വിദ്യാര്‍ത്ഥിയെ അസഭ്യം പറഞ്ഞ് മുഖത്തും പുറത്തും മർദിച്ചു, നിലത്തിട്ട് ചവിട്ടി വാരിയെല്ല് ഒടിച്ചു, ഒരാള്‍ പിടിയില്‍
04 Nov 2026
BREAKING NEWS
അമേരിക്ക മാറി ചിന്തിച്ചു തു‌ടങ്ങി, ട്രംപിനെ ചതിച്ചത് ഏകാധിപത്യ സ്വഭാവമോ? അധികാരത്തിലേറിയത് പണപ്പെരുപ്പം നിയന്ത്രിക്കും, ജീവിതച്ചെലവ് കുറയ്ക്കുമെന്ന വാഗ്ദാനത്തിൽ!! താങ്ങാനാവാതെ നിത്യോപയോഗ സാധനങ്ങളുടെ വില, വിദേശ ഉൽപ്പന്നങ്ങൾക്കുമേൽ ഏർപ്പെടുത്തിയ തീരുവകൾ, ഇറാനുമായുള്ള യുദ്ധത്തെ തുടർന്നുണ്ടായ സാമ്പത്...
04 Nov 2026
BREAKING NEWS
കുമാരനല്ലൂരിൽനിന്നു കാണാതായ 26കാരിയുടെ മൃതദേഹം മീനച്ചിലാറിന്റെ കൈവഴിയിൽ
04 Nov 2026