ന്യൂഡൽഹി: ബിജെപിയുടെ നയങ്ങളെ എതിർക്കാൻ രാജ് താക്കറെയും ഉദ്ധവ് താക്കറെയും ഒന്നി ക്കുന്നു. 2005ലാണ് രാഷ്ട്രീയഭിന്ന തകളെ തുടർന്ന് ഇരുനേതാക്കളും വേർപിരിഞ്ഞത്. മറാത്തി അസ്തിത്വത്തിനും സംസ്കാരത്തിനും ഭീഷണികൾ നേരിടുന്ന സാ ഹചര്യത്തിലാണ് ഒന്നിക്കാനു ള്ള വഴികൾ തേടുന്നതെന്ന് ഇരു വരും പ്രതികരിച്ചു.ഉദ്ധവ് താക്കറെയുമായുള്ളത് ചെറിയ ഭിന്നതകൾ മാത്രമാണെ ന്ന് മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ്‌താക്കറെ പ്രതികരിച്ചു. മഹാരാഷ്ട്രയാണ് ഞങ്ങൾക്ക് എല്ലാത്തിലും വലുത്.
ഒരുമിച്ച് ചേരുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമല്ല. വിവിധ പാർട്ടികളിലുള്ള മറാത്തക്കാരെ ല്ലാം ചേർന്ന് ഒന്നായി ഒരൊറ്റ പാർട്ടിയായി മാറണമെന്നും അദ്ദേ ഹം ആഹ്വാനം ചെയ്തു. 2005ൽ എംഎൽഎമാരും എംപിമാരുമൊക്കെ ഒപ്പമുണ്ടായി രുന്നപ്പോഴാണ് ശിവസേന വിട്ടത്. അതിന് ശേഷവും ഒറ്റക്ക് പോകാനാണ് തീരുമാനിച്ചത്. ഉദ്ധവിനൊപ്പം ജോലി ചെയ്യുന്നതിൽ വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രക്ക് ഞങ്ങൾ ഒരുമിച്ച് വരണമെന്നാ ണ് ആഗ്രഹമെങ്കിൽ അതിന് എതിര് നിൽക്കില്ലെന്നും അദ്ദേ ഹം കൂട്ടിച്ചേർത്തു. നിസാര തർ ക്കങ്ങൾ മാറ്റിവെക്കാൻ തയ്യാറാ ണെന്ന് ഉദ്ധവ് താക്കറെയും പ്രതി കരിച്ചു. മഹാരാഷ്ട്രയുടെ താൽപ്പര്യത്തിനായി എല്ലാ മറാത്തി ജനങ്ങളോടും ഒന്നിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. എന്നാൽ ഒരു നിബന്ധനയുണ്ട്ള വ്യവസായ ങ്ങൾ ഗുജറാത്തിലേക്ക് മാറ്റുന്നു ണ്ടെന്ന് പാർലമെന്റിൽ ചൂണ്ടി ക്കാണിച്ചപ്പോൾ, അന്ന് നമ്മൾ ഒന്നിച്ചിരുന്നെങ്കിൽ, മഹാരാഷ്ട്രയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സർക്കാർ രൂപീകരിക്കാമായിരു ന്നു.
എന്നാൽ, അന്ന് അതുണ്ടാ യില്ല.ഓരോ ദിവസവും പക്ഷങ്ങൾ മാറികളിക്കുന്നത് അംഗീകരിക്കാനാവില്ല. ഒരു ദിവസവും അവരെ എതിർക്കുകയും പിന്നീട് അവരെ അനുകൂലിക്കുകയും ചെയ്യുമെന്ന നിലപാട് സ്വീകരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ ഹിന്ദി നിർബന്ധിത വിഷയമാക്കാനുള്ള തീരുമാനത്തി നെതിരെയാണ് ഇരുനേതാക്കളും ഒന്നിക്കാൻ ഒരുങ്ങുന്നത്. മറാത്ത സംസ്കാരത്തെ തകർക്കാനാണ് സംസ്ഥാനസർക്കാർ നീക്കം നട ത്തുന്നതെന്നാണ് ഇരുനേതാക്ക ളുടേയും ആരോപണം.