BREAKING NEWS

ഷൈൻ ടോമിന് പിന്നാലെ കൂടുതൽ നടന്മാർ കുടുക്കിലേക്ക്..? തസ്‌ലിമ ഒരു നടനുമായുള്ള വാട്സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്തു: വീണ്ടെടുക്കാൻ ഫൊറൻസിക് സഹായം തേടി പോലീസ്

· · 1 min read
Share: Copied!

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കടത്തു കേസിലെ പ്രതികൾക്കു സിനിമ മേഖലയിലുള്ളവരുമായുള്ള ബന്ധം സംബന്ധിച്ച് ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ എക്സൈസ്. 3 പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാനുള്ള എക്സൈസിന്റെ അപേക്ഷ ആലപ്പുഴ ജില്ലാ കോടതി ഇന്നു പരിഗണിക്കും. കേസിലെ ഒന്നാം പ്രതി കണ്ണൂർ സ്വദേശി തസ്‌ലിമ സുൽത്താനയുമായി (ക്രിസ്റ്റീന–43) ബന്ധമുണ്ടെന്നു നടൻ ഷൈൻ ടോം ചാക്കോ കഴിഞ്ഞ ദിവസം പൊലീസിനോടു സമ്മതിച്ചിരുന്നു.

തസ്‌ലിമ ഫോണിൽ മെസേജ് അയച്ചിരുന്നെന്നു നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലും പറഞ്ഞിരുന്നു. തസ്‌ലിമയുടെ ഫോണിൽ ഒരു നടനുമായുള്ള വാട്സാപ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇതു വീണ്ടെടുക്കാൻ ഫൊറൻസിക് സഹായം തേടിയിട്ടുണ്ട്. നടന്മാരുടെ പങ്ക് വ്യക്തമായാൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. മണ്ണഞ്ചേരി മല്ലംവെളി കെ.ഫിറോസ് (26), തസ്‌ലിമയുടെ ഭർത്താവ് സുൽത്താൻ അക്ബർ അലി (43) എന്നിവരാണു കേസിലെ രണ്ടും മൂന്നും പ്രതികൾ.

ലഹരി ഉപയോഗിക്കുന്നവർക്കെതിരെ സിനിമാ മേഖലയെന്നോ മറ്റേതെങ്കിലും മേഖലയെന്നേ‍ാ നോക്കാതെ നടപടിയെടുക്കുമെന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ‘സെലിബ്രിറ്റി’ക്ക് ഒരു പരിഗണനയും ലഭിക്കില്ല. സാമൂഹിക വിപത്തായ ലഹരിയെ ഉരുക്കുമുഷ്ടി കൊണ്ടു സർക്കാർ അടിച്ചമർത്തും. സിനിമാ സെറ്റിലടക്കം സംശയം തോന്നുന്ന ഏതിടങ്ങളിലും പരിശോധന നടത്തും.

വെളിപ്പെടുത്തിയ വിഷയങ്ങളിൽ നിയമനടപടിയുമായി സഹകരിക്കുമെന്നു നടി വിൻസി അലോഷ്യസ് അറിയിച്ചിട്ടുണ്ട്. ലഹരി ഉപയോഗിക്കുന്നവരോടൊപ്പം അഭിനയിക്കില്ലെന്ന നിലപാടു സ്വീകരിച്ചതിന് അഭിനന്ദിക്കാൻ വിളിച്ചപ്പേ‍ാഴാണു നടി ഇക്കാര്യം വ്യക്തമാക്കിയത്–മന്ത്രി പറഞ്ഞു.

 

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026