BREAKING NEWS

പൂജകള്‍ക്കായി നിരന്തരം പൂജാരിയുടെ വീട്ടിലെത്തി, സൗഹൃദം മുതലെടുത്ത് ബെഡ്റൂമില്‍ സൂക്ഷിച്ച 12 പവന്‍ അടിച്ചുമാറ്റി 26കാരി, പിന്നാലെ സ്വര്‍ണം വിറ്റ് ഗൃഹോപകരണങ്ങളും മറ്റ് ആഭരണങ്ങളും വാങ്ങി, പ്രതി പിടിയിലായത് പൊലീസിന്റെ ശാസ്ത്രീയ അന്വേഷണത്തില്‍

· · 1 min read
Share: Copied!

തൃശ്ശൂർ:  സൗഹൃദം സ്ഥാപിച്ച്  പൂജാരിയുടെ വീട്ടിൽ നിന്ന്  12 പവൻ മോഷ്ടിച്ച യുവതിയെ പോലീസ്റ്റ് അറസ്റ്റുചെയ്തു. കൊടകര പാറേക്കാട്ടുകര മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ(26)യാണ് അറസ്റ്റിലായത്. മൂലംകുടം സ്വദേശി അജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ മാസം പതിനാറിനാണ് സംഭവം. പൂജകൾക്കായി പൂജാരിയുടെ വീട്ടിൽ യുവതി ഇടയ്ക്ക് വരാറുണ്ട്. ഈ പരിചയം മുതലാക്കിയായിരുന്നു മോഷണം.

പൂജാരി അടുക്കളയിലേക്ക് മാറിയ സമയത്ത് ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവൻ തൂക്കം വരുന്ന ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച സ്വർണാഭരണങ്ങൾ കൊടകരയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വിറ്റു. കിട്ടിയ പണം ഉപയോഗിച്ച് പുതിയ സ്വർണാഭരണങ്ങളും ഗൃഹോപകരണങ്ങളും വാങ്ങി. പണയത്തിലിരുന്ന സ്വന്തം ആഭരണങ്ങൾ തിരിച്ചെടുത്തു.  പിടിയിലാകുമ്പോൾ മോഷ്ടിച്ച സ്വർണാഭരണത്തിൽ ചിലത്‌ ധരിച്ചിരുന്നു.

കേസിന്റെ ആദ്യഘട്ടത്തിൽ സൂചനകൾ ലഭിക്കാതിരുന്നതിനാൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ അറസ്റ്റുചെയ്തത്. കൊടകര പോലീസ് ഇൻസ്പെക്ടർ ജെർലിൻ വി. സ്‌കറിയ, എസ്.ഐ. കൃഷ്ണപ്രസാദ്, ഇ.എ. സുരേഷ്, എ.എസ്.ഐ. ഷീബാ അശോകൻ, ഷൈജി കെ. ആന്റണി, ആഷ്‌ലിൻ ജോൺ, കെ.ജെ. ഡെനിൻ, എം.എം. അഭിലാഷ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026