ന്യൂഡൽഹി: ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം തങ്ങളെ ഞെട്ടിക്കുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. തുടക്കം മുതൽ നീതിപൂർവമല്ലാത്ത തിരഞ്ഞെടുപ്പായിരുന്നുവെന്നും വിജയിക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടുവെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. അതേസമയം ബിഹാർ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം രാഹുൽ ഗാന്ധിയുടെ ആദ്യ പ്രതികരണമായിരുന്നു എക്സിൽ കുറിച്ചത്.
ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. കോൺഗ്രസ് പാർട്ടിയും ഇന്ത്യാ സഖ്യവും ഈ ഫലത്തെ ആഴത്തിൽ അവലോകനം ചെയ്യും. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കൂടാതെ മഹാസഖ്യത്തിൽ വിശ്വാസം പ്രകടിപ്പിച്ച ബിഹാറിലെ ദശലക്ഷക്കണക്കിന് വോട്ടർമാർക്ക് രാഹുൽ ഗാന്ധി നന്ദി അറിയിച്ചു.
















































