BREAKING NEWS

ബിഹാർ പുഷ്‌പം പോലെ കടന്നു, അടുത്തത് പശ്ചിമ ബംഗാൾ- ബിജെപി!! മലയാളികളുടെ സ്വന്തം ‘ഷിബുദിനം’ എടുത്തിട്ട് ചാമ്പി തൃണമൂൽ കോൺ​ഗ്രസിന്റെ ത​ഗ് മറുപടി- VIDEO

· · 1 min read
Share: Copied!

ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ വെടിക്കെട്ട് വിജയത്തിനു പിന്നാലെ അടുത്ത വർഷം നടക്കാനിരിക്കുന്ന പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പലേക്ക് നോട്ട് ബിജെപി. ബിഹാർ പാട്ടുംപാടി ജയിച്ചു, ഇതോടെ പശ്ചിമ ബംഗാളും പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ബിഹാറിലെ ഫലം പുറത്തറിഞ്ഞയുടൻ ബിജെപിയുടെ പശ്ചിമ ബംഗാൾ ഘടകം എക്‌സിലൊരു കുറിപ്പ് പങ്കുവെച്ചു. അടുത്തത് പശ്ചിമ ബംഗാൾ എന്നായിരുന്നു കുറിപ്പിൽ.

എന്നാൽ ഇതിനു പിന്നാലെ ബിജെപിക്കുള്ള ത​ഗ് മറുപടിയുമെത്തി. അതും മലയാളികളുടെ സ്വന്തം ഷിബുദിനാശംസാ വീഡിയോയിലൂടെ. സ്വപ്നം കണ്ടോളൂ എന്ന കുറിപ്പോടെ ബെഞ്ചമിൻ പി ബോബിയുടെ വീഡിയോയുടെ ഒരുഭാഗം പങ്കുവെച്ചുകൊണ്ടായിരുന്നു ടിഎംസിയുടെ മറുപടി. സ്വപ്നം കാണുന്നത് നല്ല കാര്യമാണ് എന്നാണ് വീഡിയോയിൽ പറയുന്നത്. ബിജെപിയുടെ സ്വപ്നം നടക്കാൻ പോകുന്നില്ലെന്നായിരുന്നു ടിഎംസിയുടെ മുതിർന്ന നേതാവ് കുനാൽ ഘോഷിന്റെ പ്രതികരണം.

അടുത്തകൊല്ലം പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന പ്രതീതി സൃഷ്ടിക്കാൻ ചില ബിജെപി നേതാക്കൾ ശ്രമിക്കുകയാണ്. എന്നാൽ ബംഗാളിനെയും ബിഹാറിനെയും താരതമ്യം ചെയ്യരുത്. ബിഹാറിലെ ബിജെപിയുടെ വിജയത്തിന് ബംഗാളിൽ യാതൊരു സ്വാധീനവുമുണ്ടാക്കാനാകില്ല. ബംഗാൾ വേറൊരു നാടാണെന്നും കുനാൽ ഘോഷ് കൂട്ടിച്ചേർത്തു. അതേസമയം ബിഹാറിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എക്‌സിറ്റ് പോൾ ഫലങ്ങളെ പോലും വെല്ലുന്ന പ്രകടനമാണ് എൻഡിഎ കാഴ്ചവെച്ചത്. എന്നാൽ മഹാസഖ്യം ദയനീയമായി പരാജയപ്പെടുകയും ചെയ്തു.

BREAKING NEWS
പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും വിനോദയാത്രയ്ക്കെത്തിയത് മദ്യലഹരിയില്‍, പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, പിടിഎ പ്രസിഡന്റിനെ ഇറക്കിവിട്ടു
29 Oct 2026
BREAKING NEWS
"ഞാൻ ആദ്യം അദ്ദേഹത്തിന്റെ നിതംബമാണ് ശ്രദ്ധിച്ചത്, അത് അതിശക്തമായിരുന്നു, തോളുകൾക്ക് ഉരുക്ക് കഷ്ണം പോലെയുള്ള കരുത്തുണ്ട്"- സെനറ്റർ ജോൺ ഹസ്റ്റഡിന്റെ ശരീരത്തെക്കുറിച്ച് വീണ്ടും പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ്, എപ്‌സ്റ്റീനെ വർഷങ്ങൾക്കു മുൻപേ ക്ലബ്ബിൽനിന്ന് പുറത്താക്കി- വിശദീകരണം
29 Oct 2026
BREAKING NEWS
മകൻ സസ്പെൻഷനിലായ വാർത്തയറിഞ്ഞു; ചേരാനല്ലൂർ അപകടക്കേസിലെ എസ്‌ഐയുടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു
29 Oct 2026
BREAKING NEWS
കുളിമുറിയിലെ ടാങ്കിൽ മൂന്നും അഞ്ചും വയസുള്ള കുരുന്നുകളെ മുക്കിക്കൊന്നത് അമ്മ തനിച്ചല്ല, മറ്റൊരാൾക്കും പങ്ക്?, രണ്ടാമതൊരാളുടെ പങ്കിനെക്കുറിച്ച് സൂചന പുറത്തുവന്നത് തെളിവെടുപ്പിനിടെ, പ്രതി പറഞ്ഞ കാര്യവും തെളിവുകളും പരിശോധിച്ചെങ്കിൽ മാത്രമേ ഇക്കാര്യം വ്യക്തമാകൂ - അന്വേഷണ ഉദ്യോ​ഗസ്ഥൻ
29 Oct 2026