തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി കേസ് പ്രതിയുടെ ആക്രമണത്തിൽ എസ്ഐക്ക് കുത്തേറ്റു.പൂജപ്പുര എസ്. ഐ സുധീഷിന്റെ കൈയിലാണ് കുത്തേറ്റത്. തിരുമല സ്വദേശി ശ്രീജിത്ത് ഉണ്ണി ആക്രമിച്ചതിന് ശേഷം ഓടി രക്ഷപ്പെട്ടു.ഇയാൾ ലഹരി ഉപയോഗിക്കുന്നത് അറിഞ്ഞ് സ്ഥലത്തെത്തിയതാണ് പൊലീസ് സംഘം.
ഇന്നലെ രാത്രി പത്തരമണിയോടെയാണ് ആക്രമണം നടന്നത്. ശ്രീജിത്ത് ഉണ്ണി മദ്യപിച്ച് ബഹളം വെക്കുകയായിരുന്നു.ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എസ്ഐയുടെ വയറിന് കുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് എസ്ഐയുടെ കൈക്ക് കുത്തേറ്റത്.തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെട്ടു.
പരിക്കേറ്റ സുധീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശ്രീജിത്ത് ഉണ്ണിക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.